ഇന്നും സുന്ദരനാണ്! മമ്മൂട്ടിയാണോ അജിത്താണോ സുന്ദരൻ? ഒടുവിൽ മനസ് തുറന്ന് നടി ദേവയാനി

201

ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് നടി ദേവയാനി. ഒരുപിടി മലയാളം സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.

കെകെ ഹരിദാസ് സംവിധാനം കിന്നരിപ്പുഴയോരം എന്ന സിനിമയിലൂടെയാണ് ദേവയാനി മലയാളം സിനിമലേക്ക് എത്തിയത്. ഒട്ടുമിക്ക തന്നെന്ത്യൻ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനിച്ച നടി കൂടി ആണ് ദേവയാനി. മലയാളത്തിൽ താരാജാവ് മോഹൻലാൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപി ജനപ്രിയൻ ദിലീപ് തുടങ്ങിയവർക്ക് എല്ലാം ദേവയാനി നായികയായി എത്തിയിട്ടുണ്ട്.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം മലയാളത്തിന് പുറമേ തമിഴിലും ദേവയാനി നായികയായി എത്തിയിട്ടുണ്ട്. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, കിണ്ണം കട്ട കള്ളൻ, കാതിൽ ഒരു കിന്നാരം, സുന്ദര പുരുഷൻ, ബാലേട്ടൻ, വേഷം, നരൻ, ഒരുനാൾ വരും തുടങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ ദേവയാനി വേഷമിട്ടു.

ALSO READ- ‘അങ്ങ് കൊടുക്ക് കുമാരേട്ടാ’! അപർണയുടെ പിറന്നാളിന് കിടിലൻ ഫോട്ടോയുമായി ജീവ; ആശംസകളുമായി ആരാധകർ

ഇപ്പോഴിതാ സിനിമയിലെ സുന്ദരനായ നടൻ ആരാണെന്ന ്പറയുന്ന ദേവയാനിയുടെ വീഡിയോയാണ് വൈറലാകുന്നത്. നടൻ മമ്മൂട്ടിയെ കുറിച്ചാണ് താരം പറയുന്നത്. അന്നും ഇന്നും കാണാൻ സുന്ദരനാണ് മമ്മൂട്ടിയെന്ന് ദേവയാനി പറഞ്ഞു.

കാണുമ്പോൾ കുറച്ച് പേടി തോന്നുമെങ്കിലും ആള് സ്വീറ്റാണെന്നും ദേവയാനി സിനിമ ഉലകം ചാനലിനായി നടി സുഹാസിനി അവതാരകയായ പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ കൂടുതൽ ഹാൻഡ്സം എന്ന് സുഹാസിനി ചോദിച്ചപ്പോൾ രണ്ട് പേരേയും കാണാൻ കൊള്ളാമെന്നാണ് ദേവയാനി പറഞ്ഞത്.

എന്നാൽ രണ്ട് പേരിൽ ഒരാളെ തെരഞ്ഞെടുത്താലെ പറ്റുകയുള്ളൂ എന്ന് സുഹാസിനി പറഞ്ഞപ്പോൾ മമ്മൂട്ടി സാർ എന്നാണ് ദേവയാനി പറഞ്ഞത്. റൈറ്റ് ചോയിസ്, എന്റെയും ചോയിസ് അത് തന്നെയാണെന്ന് സുഹാസിനിയും പറയുന്നു.

ALSO READ- കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി എടുത്തത് വലിയ എഫേർട്ട്; റിലീസായിട്ട് വേണം എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ;വെളിപ്പെടുത്തി ദുൽഖർ സൽമാൻ

കൂടാതെ, മറ്റ് മലയാളം താരങ്ങളെ കുറിച്ചും ദേവയാനി പറയുന്നുണ്ട്. നടൻ ജയറാമിനെ പറ്റിയും താരം സംസാരിക്കുന്നുണ്ട്. എപ്പോഴും എന്തെങ്കിലും തമാശ പറഞ്ഞുകൊണ്ടിരിക്കും. ഇപ്പോൾ തന്നെ പൊന്നിയിൻ സെൽവനിൽ മറക്കാൻ പറ്റാത്ത ഒരു റോളാണ് ചെയ്തിരിക്കുന്നത് എന്നാണ് ദേവയാനി വിശദീകരിച്ചു.

അതേസമയം, അനുരാഗമാണ് ഒടുവിൽ പുറത്തുവന്ന ദേവയാനിയുടെ ചിത്രം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രം മെയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. അശ്വിൻ ജോസും ഗൗരി കിഷനുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അശ്വിൻ ജോസ്.

Advertisement