ഭാര്യ സൈറ ബാനുവിന് തമിഴറിയില്ലേ? വീട്ടിൽ ഏത് ഭാഷയാണ് സംസാരിക്കുന്നത്? സംശയങ്ങളുമായി നടി കസ്തൂരി; വായടപ്പിച്ച് എആർ റഹ്‌മാൻ

883

പൊതുവേദിയിൽ വെച്ച് ഇംഗ്ലീഷിൽ സംസാരിച്ച ഭാര്യ സൈറ ബാനുവിനോട് തമിഴിൽ സംസാരിക്കാൻ എആർ റഹ്‌മാന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. എആർ റഹ്‌മാന്റെ ഭാര്യക്ക് തമിഴറിയില്ലേ എന്നും ഹിന്ദിയിൽ സംസാരിച്ചാൽ എന്താണ് പ്രശ്‌നമെന്നും പലരും ചോദ്യം ചെയ്തിരുന്നു.

ഈ വിവാദങ്ങളോട് ഇതുവരെയും മൗനം പാലിച്ച റഹ്‌മാൻ നടി കസ്തൂരിയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യയ്ക്ക് തമിഴറിയില്ലേ എന്ന കസ്തൂരിയുടെ ചോദ്യത്തിന് സ്നേഹത്തിനാണ് ബഹുമാനം എന്നാണ് റഹ്‌മാൻ മറുപടി നൽകിയത്. തമിഴിലാണ് എആർ റഹ്‌മാന്റെ മറുപടി.

Advertisements

എആർ റഹ്‌മാന്റെ ഭാര്യ തമിഴ് സംസാരിക്കില്ല എന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇവർ വീട്ടിലെന്താണ് സംസാരിക്കുന്നത് എന്നറിയാൻ ആകാംഷയുണ്ടെന്നും ആയിരുന്നു നടി കസ്തൂരിയുടെ ട്വീറ്റ്.

ALSO READ- ഐശ്വര്യ ലക്ഷ്മിയുടെ ‘യഥാർഥ മുഖം’ വെളിപ്പെടുത്തി ശോഭിത ധൂലിപാലയുടെ വീഡിയോ; ഒരിക്കലും പുറത്തുവിടാൻ പാടില്ലായിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി

ഇതിനാണ് റഹ്‌മാൻ സംശയങ്ങൾ തീർക്കുന്ന മറുപടി നൽകിയത്. സ്നേഹമാണ് എല്ലാത്തിലും വലുത് എന്നർഥം വരുന്ന വരികൾ റഹ്‌മാൻ തമിഴിൽ കുറിച്ചാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ ട്വീറ്റിന് നിരവധി പേരാണ് റഹ്‌മാനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതോടൊപ്പം കസ്തൂരിയെ വിമർശിക്കുന്നുമുണ്ട് ചിലർ. കസ്തൂരിക്കെന്തൊക്കെ അറിയണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ചോദ്യം.

ALSO READ- ചെയ്യുന്ന സിനിമയുടെ കഥ കേട്ട് മോഹൻലാൽ ചോദിച്ചു; ‘ഇങ്ങനത്തെ കഥയൊന്നും എന്നോട് എന്താ പറയാത്തത്’ എന്ന്; വെളിപ്പെടുത്തി അനീഷ് ഉപാസന

താങ്കൾക്ക് ആകുലപ്പെടാനാണെങ്കിൽ ലോകത്ത് നിരവധി കാര്യങ്ങളുണ്ടെന്നും മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങൾ അറിയാനുള്ള വ്യഗ്രത അത്ര നല്ലതല്ലെന്നുമാണ് കസ്തൂരിയെ പലരും ഉപദേശിക്കുന്നത്.

ചെന്നൈയിൽ വികടൻ അവാർഡ് ഷോയ്ക്കിടെയാണ് കഴിഞ്ഞ ദിവസം ഭാര്യയോട് തമിഴിൽ സംസാരിക്കാനാവശ്യപ്പെടുന്ന റഹ്‌മാന്റെ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ തുടങ്ങിയ സൈറയോട് റഹ്‌മാൻ ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കൂ എന്ന് പറയുകയായിരുന്നു.

എന്നാൽ തനിക്ക് തമിഴ് അത്ര നന്നായി സംസാരിക്കാനറിയില്ല എന്ന് സൈറ ബാനു അറിയിക്കുകയായിരുന്നു. പിന്നാലെ ഇംഗ്ലീഷിൽ സംസാരിച്ച സൈറ റഹ്‌മാന്റെ ശബ്ദത്തോടാണ് തനിക്ക് ഏറ്റവുമിഷ്ടവുമെന്നും റഹ്‌മാന്റെ ശബ്ദവുമായി ആണ് താൻ പ്രണയത്തിലായതെന്നും പറയുകയായിരുന്നു.

Advertisement