Home Entertainment Celebrities

ഐശ്വര്യ ലക്ഷ്മിയുടെ ‘യഥാർഥ മുഖം’ വെളിപ്പെടുത്തി ശോഭിത ധൂലിപാലയുടെ വീഡിയോ; ഒരിക്കലും പുറത്തുവിടാൻ പാടില്ലായിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി

2990

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി സിനിമാ രംഗത്തേക്ക് അരങ്ങേറിയത്.

പിന്നീട് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ അപ്പുവെന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനം കവരുക ആയിരുന്നു നടി. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും ചേക്കേറിയ നടിക്ക് കൈനിറയെ അവസങ്ങൾ ആണിപ്പോൾ ഉള്ളത്. ഇപ്പോൾ നിർമ്മാതാവായും ശോഭിക്കുകയാണ് താരം. എംബിബിഎസ് വിജയിച്ച താരം മോഡലിംഗും സിനിമാ അഭിനയവും കരിയറായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

മണിരത്‌നം ഒരുക്കിയ പൊന്നിയിൽ സെൽവൻ രണ്ടാം ഭാഗമാണ് താരത്തിന്റേതായി പുറത്തെത്തിയ ലേറ്റസ്റ്റ് സിനിമ. ഒന്നാം ഭാഗം വലിയ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തിയിരിക്കുന്നത്.

ALSO READ- ചെയ്യുന്ന സിനിമയുടെ കഥ കേട്ട് മോഹൻലാൽ ചോദിച്ചു; ‘ഇങ്ങനത്തെ കഥയൊന്നും എന്നോട് എന്താ പറയാത്തത്’ എന്ന്; വെളിപ്പെടുത്തി അനീഷ് ഉപാസന

ഈ സിനിമയിൽ ഐശ്വര്യയുടെ സഹതാരങ്ങളാണ് ഐശ്വര്യ റായിയും തൃഷയും ശോഭിത ധൂലിപാലയും എല്ലാം. അതേസമയം, സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ശോഭിത ധൂലിപാലയും ഐശ്വര്യ ലക്ഷ്മിയെമെന്നാണ് പുതിയ ഫോട്ടോകളും പൊന്നിയിൻ സെൽവൻ പ്രമോഷൻ പരിപാടികൾക്കിടയിലുള്ള ഇരുവരുടെ സംഭാഷണങ്ങളും തെളിയിക്കുന്നത്.

ഇതിനിടെ, ഇപ്പോഴിതാ പൊന്നിയിൻ സെൽവൻ സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്.

നടി ഐശ്വര്യ ലക്ഷ്മിയുടെ ചില രസകരമായ നിമിഷങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്. ഈ വീഡിയോയ്ക്ക് കമന്റുമായി ഐശ്വര്യ ലക്ഷ്മി എത്തിയതോടെ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി.

ALSO READ- കുറച്ച് ജോലി ചെയ്ത് പെട്ടെന്ന് പണമുണ്ടാക്കാൻ പറ്റുന്നത് മോഡലിംഗിലാണ്; എന്നാൽ സിനിമ അങ്ങനെയല്ല: ഫഹദിന്റെ നായിക അഞ്ജന ജയപ്രകാശ് പറയുന്നു

‘ഇത് പരസ്യമാക്കാൻ പാടില്ലായിരുന്നു’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്, ‘ഇനി പറഞ്ഞിട്ടു കാര്യമില്ല, സ്‌ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട്’ എന്നെല്ലാമാണ് ഐശ്വര്യയുടെ കമന്റിന് താഴെ ആരാധകരുടെ പ്രതികരണം.

പൊന്നിയിൻ സെൽവൻ സിനിമയിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവ രാഞ്ജിയുടെ ഉറ്റ തോഴിയും സുഹൃത്തുമായ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിക്കുന്നത്.

Advertisement