ഒളിമാരനെ മറക്കാതെ വിക്രം; മരണപ്പെട്ട സഹായിയുടെ മകന്റെ വിവാഹത്തിനെത്തി താരം, താലി കൈമാറി കാർമികനായി; ആരാധകരെ നെഞ്ചോട് ചേർക്കുന്നവനെന്ന് പ്രേക്ഷകർ

96

ആരാധകരെ നെഞ്ചോട് ചേർക്കുന്നവൻ ആരെന്ന ചോദ്യത്തിന് ഒറ്റഉത്തരമൊള്ളൂ, അത് തമിഴ്‌നടൻ ചിയാൻ വിക്രം തന്നെയാണ്. പലയിടത്തും വെച്ച് ആരാധകരോടുള്ള നടന്റെ സ്‌നേഹം നാം കണ്ടിട്ടുണ്ട്. സെൽഫി എടുക്കാനുള്ള ആരാധകരുടെ തിടുക്കം കൂട്ടലിനെ സുരക്ഷാ ജീവനക്കാർ മാറ്റിനിർത്താൻ ആവശ്യപ്പെടുമ്പോൾ അവരെ ചേർത്തി നിർത്തുകയാണ് നടൻ ചെയ്യുന്നത്.

Advertisements

ആരാധകർ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുവോ അതിന്റെ ഇരട്ടി താരം ആരാധകരെ സ്‌നേഹിക്കുന്നുണ്ടെന്നതാണ് വാസ്തവം. ആ സ്‌നേഹം പലരും അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ഇപ്പോൾ ഈ കരുതൽ അനുഭവിച്ചിരിക്കുന്നത് നടന്റെ സഹായിയായി വർഷങ്ങളോളം കൂടനിന്ന ഒളിമാരൻ എന്ന ആളുടെ മകനാണ്.

Also read; സിബി മലയിൽ ആസിഫ് അലി ചിത്രം കൊത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി, തേൻ തുള്ളി പോലെ മധുരമൂറുന്ന പാട്ട് ഏറ്റെടുത്ത് ആരാധകർ

അടുത്തിടെയാണ് ഒളിമാരൻ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ മകൻ വിവാഹിതനാകുന്ന വേളയിൽ താലികൈമാറാൻ വേണ്ടിയാണ് വിക്രം തന്റെ തിരക്കുകൾ മാറ്റിവെച്ച് എത്തിയത്. 40 വർഷത്തോളം വിക്രത്തിൻറെ വീട്ടുജോലിക്കാരനായി പ്രവർത്തിച്ച ഒളിമാരന്റെ മകൻ ദീപക്കിൻറെയും വർഷിണിയുടെയും വിവാഹത്തിനാണ് നടൻ അപ്രതീക്ഷിതമായി എത്തിയത്.

ഒളിമാരന്റെ ഭാര്യ മേരിയും ദീർഘകാലമായി വിക്രത്തിന്റെ സഹായിയായി പ്രവർത്തിക്കുന്നയാളാണ്. തിരുപ്പോരൂർ കന്തസാമി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കൃത്യസമയത്താണ് താരം ക്ഷേത്രത്തിലേയ്ക്ക് എത്തിയത്. വെള്ള സിൽക്ക് ജൂബയും മുണ്ടും അണിഞ്ഞാണ് അദ്ദേഹം വിവാഹവേദിയിലേയ്ക്ക് എത്തിയത്. നടൻ എത്തുന്നുണ്ടെന്ന് അറിഞ്ഞ് ഒരുപാട് ആരാധകരും തടിച്ചു കൂടിയിരുന്നു.

Also read; ആ ക്യാബിനിൽ ഇരിക്കുമ്പോൾ മോഹൻലാൽ എന്നോട് പറഞ്ഞു, ഐ ലൗ യു എന്ന്; രസകരമായ നിമിഷം ഓർത്ത് ഭാഗ്യലക്ഷ്മി

വിവാഹച്ചടങ്ങിൽ താലി കൈമാറ്റം നടത്തി വിവാഹ വീട്ടിലെ ഒരംഗമായി നടൻ മാറി. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്. അതേസമയം കോബ്രയാണ് താരത്തിന്റേതായി അവസാനം തീയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വിക്രത്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ കോബ്ര സംവിധാനം ചെയ്തത് അജയ് ജ്ഞാനമുത്തുവാണ്. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നത്.

Advertisement