ഞാന്‍ ഓകെയല്ല, ദീപിക പദുകോണാണെങ്കിലും ചേട്ടന്‍ ഇന്റിമേറ്റ് സീന്‍ ചെയ്യേണ്ട, റോബിനോട് തുറന്നടിച്ച് ആരതി പൊടി

645

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Advertisements

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

Also Read: എല്ലാവരും തിരസ്‌കരണത്തെ അഭിമുഖീകരിക്കേണ്ടി വരും, ഞാനും നേരിട്ടുണ്ട്; തുറന്ന് പറച്ചിലുമായി കത്രീന കൈഫ്

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആരതിയും റോബിനും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് റോബിന്റെയും ആരതിയുടെയും ചില രസകരമായ നിമിഷങ്ങളാണ്.


ഒരു പ്രാങ്ക് കോള്‍ നടുത്തുന്ന ഒരു അഭിമുഖത്തിന്റെ വീഡിയോയാണിത. തനിക്ക് ബോളിവുഡില്‍ നിന്നും അവസരം വന്നുവെന്നും നായിക ദീപിക പദുകോണാണാണെന്നും അവതാരകന്‍ ആരതിയോട് പറഞ്ഞു. അതില്‍ ഇന്റിമേറ്റ് സീന്‍ ഉണ്ടെന്നും അവതാരകന്‍ പറഞ്ഞു.

Also Read: എന്റെ 16 മത്തെ വയസ്സിലാണ് ഞാനത് കേൾക്കുന്നത്, കേട്ട സമയത്ത് ഭയങ്കര ഷോക്കായിരുന്നു; ഹണിറോസിന് പറയാനുള്ളത് ഇങ്ങനെ

ആദ്യം റോബിനെ പിന്തുണച്ച ആരതി എന്നാല്‍ ഇത് കേട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. റോബിന് താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ ഓകെ അല്ലെന്നായിരുന്നു ആരതി അവതാരകന് നല്‍കിയ മറുപടി. ചേട്ടന്‍ അഭിനയിക്കുന്നതില്‍ താത്പര്യമുണ്ടെന്നും എന്നാല്‍ ഒരു ലിമിറ്റ് വിട്ടിട്ടുള്ള ഓവറാക്കലുകളോട് താത്പര്യമില്ലെന്നും തനിക്കും സിനിമയില്‍ അവസരങ്ങള്‍ വരുന്നുണ്ടെന്നും ഇക്കാരണത്താലാണ് എല്ലാം ഒഴിവാക്കുന്നതെന്നും ആരതി കൂട്ടിച്ചേര്‍ത്തു. പ്രാങ്കാണെന്ന് കുറേ സമയം കഴിഞ്ഞായിരുന്നു ആരതി അറിഞ്ഞത്.

Advertisement