സ്വാസികയോട് കുശുമ്പായിരുന്നു, അവളെ തെരഞ്ഞെടുത്തത് എനിക്കിഷ്ടപ്പെട്ടില്ല, അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്, തുറന്നുപറഞ്ഞ് അനുശ്രീ

1385

ഫഹദ് ഫാസില്‍ നായകനായെത്തിയ മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരില്‍ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് അനുശ്രീയെ ലാല്‍ജോസ് കണ്ടെത്തുന്നത്.

തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുവിന്റെ പ്രത്യേകതകളാണ്.

Advertisements

ഡയമണ്ട് നെക്ലേസിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്.

Also Read: ഞാന്‍ ഓകെയല്ല, ദീപിക പദുകോണാണെങ്കിലും ചേട്ടന്‍ ഇന്റിമേറ്റ് സീന്‍ ചെയ്യേണ്ട, റോബിനോട് തുറന്നടിച്ച് ആരതി പൊടി

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ അനുശ്രീ മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ഒക്കെസജീവമായിരുന്നു. നാടന്‍ വേഷങ്ങള്‍ക്ക് ഒപ്പം തന്നെ മോഡേണ്‍ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് താരം.

റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് വന്ന അനുശ്രീ ഇപ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ്. തനിക്കൊപ്പം അന്ന് ഓഡിഷനില്‍ സ്വാസികയും ഉണ്ടായിരുന്നുവെന്നും ആ സമയത്ത് സ്വാസിക തമിഴ് സിനിമയിലൊക്കെ അഭിനിയിച്ചിരുന്നുവെന്നും സ്വാസികയ്ക്ക് തന്നേക്കാള്‍ നന്നായി അഭിനയിക്കാനൊക്കെ അറിയാമായിരുന്നുവെന്നും അനുശ്രീ പറയുന്നു.

Also Read; വിജയ് ദേവരകൊണ്ടെ സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് ജോത്സ്യന്റെ പ്രവചനം; രശ്മികയുടെ ഭാവി രാഷ്ടട്രീയത്തിലേക്ക്‌

അന്ന് സ്വാസിക ഓഡിഷന് വന്നപ്പോള്‍ താന്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഈ പരിപാടി നടത്തുന്നത് പുതിയ നായികമാരെ കണ്ടെത്താനല്ലേ എന്നും പിന്നെ എന്തിനാണ് സിനിമയില്‍ അഭിനയിച്ച സ്വാസികയെ പങ്കെടുപ്പിച്ചതെന്നും ചോദിച്ചിരുന്നുവെന്ന അനുശ്രീ തുറന്നുപറഞ്ഞു..

ശരിക്കും ഇങ്ങനെ താന്‍ ചെയ്തത് അന്ന് സ്വാസികയോടുള്ള കുശുമ്പുകൊണ്ടായിരുന്നു. നന്നായി അഭിനയിക്കുകയും നൃത്തം ചെയ്യുകയും ഒ്‌ക്കെ ചെയ്യുമ്പോള്‍ സ്വാഭാവികമായി കുശുമ്പുണ്ടാകുമല്ലോ എ്ന്നും പക്ഷേ സിനിമയിലെത്തിയതിന് ശേഷം സ്വാസിക തന്റെ സുഹൃത്തായി എന്നും അനുശ്രീ പറയുന്നു.

Advertisement