വിജയ് ദേവരകൊണ്ടെ സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് ജോത്സ്യന്റെ പ്രവചനം; രശ്മികയുടെ ഭാവി രാഷ്ടട്രീയത്തിലേക്ക്‌

982

പ്രവചനങ്ങൾ കേട്ടാൽ ആശ്ചര്യത്തോടെ കേട്ടിരിക്കുന്നവരാണ് മലയാളികൾ. പ്രത്യേകിച്ച് സിനിമാ താരങ്ങളെ കുറിച്ചുള്ളതാകുമ്പോൾ കേട്ടിരിക്കാൻ താത്പര്യം കൂടും. ചില ജോത്സ്യന്മാരുടെ പ്രവചനം അതേപടി തന്നെ ഫലിക്കാറുണ്ട് എന്ന് പറയാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളെ കുറിച്ച് ഒരു ജോത്സ്യൻ നടത്തിയ പ്രവചനമാണ് വൈറലാകുന്നത്.

തെന്നിന്ത്യയിലെ സ്മാർട്ട് ആൻഡ് ക്യൂട്ട് താരങ്ങളാണ് വിജയ് ദേവരകൊണ്ടെയും, രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ നാൾക്ക് നാൾ വർദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കാനായി പോകുന്നതും, യാത്ര ചെയ്യുന്നതും ഇരുവരും തമ്മിൽ പ്രണയമുണ്ടെന്നുള്ള വാർത്തകൾക്ക് ആക്കം കൂട്ടുകയാണ്.
എന്നാൽ വിജയുടെ കരിയർ അവസാനിക്കുമെന്നും രശ്മിക രാഷ്ട്രീയത്തിലടക്കം വലിയ ഉയരങ്ങൾ കീഴടക്കുമെന്നും തുടങ്ങി ഒരു ജോത്സ്യൻ നടത്തിയ പ്രവചനവും മറ്റ് താരങ്ങളെ കുറിച്ച് പറഞ്ഞതുമായ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

Advertisements
Courtesy: Public Domain

Also Read
എന്റെ 16 മത്തെ വയസ്സിലാണ് ഞാനത് കേൾക്കുന്നത്, കേട്ട സമയത്ത് ഭയങ്കര ഷോക്കായിരുന്നു; ഹണിറോസിന് പറയാനുള്ളത് ഇങ്ങനെ

അതേസമയം രശ്മികയുടെ വിവാഹം മുടങ്ങാൻ കാരണം താനാണെന്നാണ് ജോത്സ്യൻ സൂചിപ്പിച്ചിട്ടുണ്ട്. രക്ഷിത് ഷെട്ടിയുമായി ഒരിക്കൽ രശ്മികയുടെ വിവാഹം ഉറപ്പിച്ചിരുന്നു. കൂടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് നിശ്ചയവും നടത്തി. പക്ഷെ ആ ബന്ധത്തിൽ നിന്ന് രശ്മിക പിന്മാറിയിരുന്നു. ഇതിന് കാരണം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം തന്റെ ഉപദേശം കൊണ്ടാണ് രശ്മിക വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നും, അതിന് ശേഷമാണ് താരം ദേശീയ ക്രഷ് ആയതെന്നും സ്വാമി പറയുന്നുണ്ട്.

വിജയ് ദേവരകൊണ്ടെയെ കുറിച്ചുള്ള ജോത്സ്യന്റെ പ്രവചനം ഇങ്ങനെ;
ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ വിജയ് ദേവരകൊണ്ട വളരെയധികം ശ്രദ്ധിക്കണം. വിജയ് വലിയ താരമാകാൻ പോകുന്നില്ല. വൈകാതെ നടൻ ഈ മേഖലയിൽ നിന്ന് തന്നെ അപ്രത്യക്ഷനായേക്കുമെന്നുമാണ് സ്വാമി പറഞ്ഞിരിക്കുന്നത്. എന്നാൽ സിനിമയിൽ മാത്രം ഒതുങ്ങി കൂടാതെ രശ്മിക മന്ദാന രാഷ്ട്രീയത്തിലേക്കും ചേക്കേറുമെന്നാണ് വേണു സ്വാമിയുടെ പുതിയ പ്രവചനം. ലോകസഭ എം പി സ്ഥാനം രശ്മികക്കായി കാത്തിരിക്കുന്നത്.

Also Read
ആ ചലഞ്ച് മമ്മൂക്ക ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു വിചാരിച്ച പോലെ തന്നെ സംഭവിച്ചു: രഞ്ജിത്ത് പറഞ്ഞത് കേട്ടോ

ഗീതാ ഗോവിന്ദം എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ടെയും, രശ്മികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഇതോടെ ആ താരജോഡി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി. ഇതിന് ശേഷം നിരവധി സിനിമകളിൽ ഇരുവരും ജോഡികളായി അഭിനയിച്ചു. അങ്ങനെ നിരന്തരം വിജയ സിനിമകളുമായി തിളങ്ങി നിൽക്കുന്നതിനിടയിൽ താരങ്ങൾ പ്രണയത്തിലുമായെന്നാണ് അഭ്യൂഹം വന്നത്.

Advertisement