Home Entertainment Celebrities

‘കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വരുന്നു’; അമ്മയാകാൻ ഒരുങ്ങുകയാണെന്ന് നടി അർച്ചന സുശീലൻ

124

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അർച്ചന സുശീലൻ. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ‘എൻറെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ആയതിന് ശേഷം കൂടുതൽ ശ്രദ്ധ നേടിയിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ പരമ്പരയായ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് അർച്ചനാ സുശീലൻമലയാളിക്ക് സുപരിചിതയായി മാറിയത്. അർച്ചന എന്ന നടിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ആരാധകർ ചിന്തിക്കുന്നത് ഗ്ലോറിയെ കുറിച്ചാണ്. അന്നും ഇന്നും അർച്ചനയുടെ ട്രേഡ് മാർക്ക് കഥാപാത്രവും ഗ്ലോറിയാണ്.

Advertisements

ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത പരമ്പരകളിൽ ഒന്നും എന്റെ മാനസപുത്രിയായിരുന്നു. താരം വിവാഹത്തിന് മുൻപ് പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അർച്ചന അഭിനയിച്ചിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയിലൽ നിന്നും പിന്മാറിയതിന് പിന്നാലെയായിരുന്നു നടിയുടെ വിവാഹം.

ALSO READ- പ്രൈവസിയില്ലാത്ത ഈ ജീവിതം ഞാൻ തിരഞ്ഞെടുത്തതാണ്; രണ്ട് കുഞ്ഞുങ്ങളും പ്ലാൻ ചെയ്തും പ്രാർത്ഥിച്ച് ലഭിച്ചതാണെന്നും പേളി മാണി

ഈ സീരിയലിനിടെയായിരുന്നു അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായത്. യുഎസിൽ വെച്ച് പ്രവീൺ നായരെയാണ് വിവാഹം ചെയ്തത്. നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അർച്ചന. താൻ അമ്മയാകാൻ പോകുന്നുവെന്നാണ് അർച്ചന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.


താരത്തിന് നിരവധിയാളുകളാണ് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. സന്തുഷ്ടകരമായ കുടുംബജീവിതമാണ് തന്റെതെന്ന് അർച്ചന സുശീലൻ തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രവീണുമായുള്ള വിവാഹത്തോടെ അഭിനയം തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു താരം.

ALSO READ- ദിസ് ഈസ് റാങ്! ഇനി മേലാൽ ഇതുപോലെ ചെയ്യരുത്; ആറട്ടണ്ണനെ കൊണ്ട് സകലരോടും മാപ്പ് പറയിപ്പിച്ച് നടൻ ബാല

കുടുംബത്തിന് അത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന അർച്ചന സ്റ്റാർഡം ഇമേജ് കംപ്ലീറ്റായി ഉപേക്ഷിച്ചിട്ടാണ് അമേരിക്കയിലേക്ക് പോയത്. തനിക്ക് ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും വിവാഹത്തിലേക്ക് എത്തിച്ചത്. താൻ ഒരുപാട് ഫാമിലി ഓറിയന്റഡ് പേഴ്‌സൺ ആണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Advertisement