പ്രൈവസിയില്ലാത്ത ഈ ജീവിതം ഞാൻ തിരഞ്ഞെടുത്തതാണ്; രണ്ട് കുഞ്ഞുങ്ങളും പ്ലാൻ ചെയ്തും പ്രാർത്ഥിച്ച് ലഭിച്ചതാണെന്നും പേളി മാണി

5207

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിക്കുന്നത്.

പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

ALSO READ- ദിസ് ഈസ് റാങ്! ഇനി മേലാൽ ഇതുപോലെ ചെയ്യരുത്; ആറട്ടണ്ണനെ കൊണ്ട് സകലരോടും മാപ്പ് പറയിപ്പിച്ച് നടൻ ബാല

നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരുണ്ട്. ഈയടുത്താണ് പേളിയും ശ്രീനിഷും തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിച്ചത്. പിന്നാലെ മകളുടെ രണ്ടാം പിറന്നാളും താരകുടുംബം ആഘോഷമാക്കിയിരുന്നു. ഇതിനിടെ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് എന്ന സന്തോഷം ആരാധരെ അറിയിച്ചിരുന്നു. മൂന്ന് മാസം ഗർഭിണിയാണെന്നാണ് സോഷ്യൽമീഡിയയിലൂടെ പേളി അറിയിച്ചത്.

ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ആരാധകരിൽ ചിലർ ചോദിച്ച ചോദ്യങ്ങൾക്ക് പേളി മറുപടി നൽകിയിരിക്കുന്നത്.

സത്യസന്ധമായി മറുപടികൾ പറയാൻ തീരുമാനിച്ച് കഴിഞ്ഞുവെന്നും അതുകൊണ്ട് ആർക്കും എന്ത് ചോദ്യവും ചോദിക്കാമെന്നും പറഞ്ഞാണ് ആസ്‌ക് മീ എന്ന സെക്ഷൻ നടത്തിയത്. രണ്ടാമത്തെ കുഞ്ഞ് പ്ലാൻഡ് ആയിരുന്നുവോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളും പ്ലാൻ ചെയ്ത് പ്രാർത്ഥിച്ച് ലഭിച്ചതാണെന്നാണ് പേളി മറുപടിയായി പറയുന്നത്.

ALSO READ- കഥാപാത്രം ഭംഗിയായി ചെയ്യണമെന്ന് മാത്രം; റോഷാക്കിലെ അഭിനയത്തിന് അവാർഡ് പ്രതീക്ഷിച്ചില്ല; മാധ്യമങ്ങൾ വന്നത് നെഞ്ചിടിപ്പ് കൂട്ടി: ബിന്ദു പണിക്കർ

അതേസമയം, ഇപ്പോൾ എത്രാമത്തെ മാസമാണെന്നും ഇരട്ട കുഞ്ഞുങ്ങളോണോ എന്നുമായിരുന്നു അടുത്ത ചോദ്യം. ഇതിന് താരം നൽകിയ മറുപടി, ‘എനിക്ക് അറിയാം എന്റെ വയർ വലുതാണെന്ന്. ഇരട്ട കുഞ്ഞുങ്ങളായതുകൊണ്ടല്ല വയർ വലുതായിരിക്കുന്നത്’ എന്നാണ്.

‘പൊതുവെ രണ്ടാമത്തെ ഗർഭകാലത്ത് ചില സ്ത്രീകളുടെ വയർ ആദ്യത്തേതിനേക്കാൾ വലുപ്പമുള്ളതായി തോന്നും’ എന്ന് പലരും പറഞ്ഞെന്നും താരം കുറിച്ചു. ഗർഭകാലത്ത് നിലയേയും പരിപാലിച്ച് ജോലിയും ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എപ്പോഴും എനർജി ലഭിക്കുമെന്നും താരം പറയുകയാണ്.

ഇപ്പോൾ തനിക്ക് എരിവുള്ള ഭക്ഷണം കഴിക്കാനാണ് ഏറ്റവും താൽപര്യമെന്നും വെളിപ്പെടുത്തുന്നുണ്ട്. ഇതിനിടെ ആളുകൾ നിരന്തരനായി വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ എന്താണ് തോന്നുന്നതെന്നാണ് മറ്റൊരാൾ ചോദിച്ചത്.

ഇതിന്, ‘സത്യം പറഞ്ഞാൽ ഈ രീതിയിലുള്ള ജീവിതം ഞാൻ തന്നെ തെരഞ്ഞെടുത്തതാണ്. അതുകൊണ്ട് എനിക്ക് പരാതികളില്ല. എനിക്ക് ആളുകളുടെ ജിജ്ഞാസ അറിയാവുന്നതിനാൽ അതിനെ ഞാൻ ബഹുമാനിക്കുന്നു’- എ ന്നും താരം പറഞ്ഞു.

ഈയടുത്ത് പേളിയും ഗർഭിണിയായ സഹോദരി റേച്ചലും ബേബി ഷവർ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ഇതും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

Advertisement