Home Entertainment Celebrities

കഥാപാത്രം ഭംഗിയായി ചെയ്യണമെന്ന് മാത്രം; റോഷാക്കിലെ അഭിനയത്തിന് അവാർഡ് പ്രതീക്ഷിച്ചില്ല; മാധ്യമങ്ങൾ വന്നത് നെഞ്ചിടിപ്പ് കൂട്ടി: ബിന്ദു പണിക്കർ

199

മലയാളത്തിലെ എണ്ണമറ്റ കോമഡി താരങ്ങളിൽ പ്രധാനിയാണ് ബിന്ദു പണിക്കർ. സ്വതസിദ്ധമായ തന്റെ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാൻ താരത്തിന് എളുപ്പത്തിൽ സാധിക്കും. പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള താരം കൂടിയാണ് ബിന്ദു.

കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. ഭർത്താവിന്റെ മരണശേഷം നടൻ സായ് കുമാറിനെ വിവാഹം ചെയ്തു. 2019ലായിരുന്നു ഇരുവരുടെയും രണ്ടാമത്തെ വിവാഹം. അടുത്തിടെയായി ബിന്ദു പണിക്കരും സായി കുമാറും വേർപിരിഞ്ഞുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഇരുവരും പ്രതികരിച്ചിരുന്നു.

Advertisements

അതേസമയം, നടൻ സായികുമാറുമായുള്ള വിവാഹവും, ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവും ആരാധകർ വാർത്തയാക്കിയിരുന്നു. നടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയിലെ കഥാപാത്രത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അർഹിച്ചിരുന്നെന്ന് ഒരുപാട് പേർ പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ മനസ് തുറക്കുകയാണ് ബിന്ദു പണിക്കർ.

ALSO READ- സിനിമ ഒരിക്കലും ആഗ്രഹിച്ചതല്ല, ഇപ്പോൾ മമ്മൂട്ടിയുടെ കൂടെ നിന്ന് അഭിനയിക്കാൻ പറ്റി, ഇനി മോഹൻലാലിന് ഒപ്പം അഭിനയിക്കണം; ആഗ്രഹം പറഞ്ഞ് പിപി കുഞ്ഞികൃഷ്ണൻ

തനിക്ക് അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നാണ് താരം പറയുന്നത്. താനിതുവരെ അവാർഡ് ലഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും അവാർഡ് നിർണയ ദിവസം മാധ്യമങ്ങൾ ഒക്കെ വന്നപ്പോൾ നെഞ്ചിടിപ്പ് കൂടിയെന്നും ബിന്ദു പണിക്കർ വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താരം, അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. ‘എനിക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഓരോ കഥാപാത്രങ്ങളും ചെയ്യുമ്പോഴും അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ചെയ്യുന്നത്. ഇത്രയും കാലം അതിനെ കുറിച്ച് ഓർത്തിട്ടുമില്ല, അതുകൊണ്ടുതന്നെ വിഷമങ്ങൾ ഉണ്ടായിട്ടില്ല. അവാർഡ് പ്രഖ്യാപിച്ച അന്ന് ആദ്യമായി കുറെ മാധ്യമങ്ങൾ ഒക്കെ വന്ന് നെഞ്ചിടിപ്പ് കൂട്ടി, അത്രയേ ഒള്ളു’- എന്നും ബിന്ദു പണിക്കർ വിശദീകരിച്ചു.

ഒരു കഥാപത്രങ്ങളും ചെയ്തിട്ട് അവാർഡ് കിട്ടും എന്ന് തോന്നിയില്ല. ചെയ്യുന്ന കഥാപാത്രം നല്ല ഭംഗിയായി ചെയ്തുകൊടുക്കുക എന്ന് മാത്രമേയുള്ളു. കിട്ടുന്നത് ഭാഗ്യമെന്നു വിചാരിക്കുന്നെന്നും താരം പ്രതികരിച്ചു.

നവാഗതനായ സമീർ അബ്ദുൽ തിരക്കഥയെഴുതി നിസ്സാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയ്ത ചിത്രം വ്യത്യസ്തമായ മേയ്ക്കിംഗ് കൊണ്ടും കഥാ തന്തു കൊണ്ടും ശ്രദ്ധേയമായിരുന്നു.

ALSO READ-ഇതുവരെ ദിലീപിനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണ, അന്ന് അദ്ദേഹത്തിനെതിരെ കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല, തുറന്നുപറഞ്ഞ് മുരളി ഗോപി

മമ്മൂട്ടി, ഷറഫുദ്ദീൻ, ജഗദിഷ് ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, സഞ്ജു ശിവറാം, ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് പുരസ്‌കാരം ലഭിക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ബിന്ദു പണിക്കരുടെ അടുത്ത പ്രോജക്ട് ഷമീർ ഭരതന്നൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആനക്ക് എന്തിന്റെ കേടാ എന്ന ചിത്രമാണ്. ഇതിൽ ായ് കുമാർ, സുധീർ കരമന, മധുപാൽ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisement