സിനിമ ഒരിക്കലും ആഗ്രഹിച്ചതല്ല, ഇപ്പോൾ മമ്മൂട്ടിയുടെ കൂടെ നിന്ന് അഭിനയിക്കാൻ പറ്റി, ഇനി മോഹൻലാലിന് ഒപ്പം അഭിനയിക്കണം; ആഗ്രഹം പറഞ്ഞ് പിപി കുഞ്ഞികൃഷ്ണൻ

628

മലയാള സിനിമാ ലോകത്തിന് മെഗാതാരമാണ് മമ്മൂട്ടി. ലക്ഷക്കണക്കിന് ആരാധാകരാണ് താരത്തിനുള്ളത്. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ചുറുചുറുക്കും യുവത്വവും പുറമെയും ഉള്ളിലും സൂക്ഷിക്കുന്നയാളാണ് അദ്ദേഹം.

ഏറ്റവും ഒടുവിലായി മറ്റൊരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കൈപ്പിടിയിലാക്കിയാണ് മമ്മൂട്ടിയുടെസിനിമാ ലോകത്തെ ജൈത്രയാത്ര. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും താരം സാന്നിധ്യമാവുകയാണ്. മമ്മൂട്ടിയുടെ കൂടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ ആഗ്രഹിക്കാത്തവരായി സിനിമാ ലോകത്ത് ആരും തന്നെ ഉണ്ടാവില്ല. ഇപ്പോഴിതാ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് പുതുമുഖ താരമായ നടൻ പിപി കുഞ്ഞികൃഷ്ണൻ.

Advertisements

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ രസികനും എന്നാൽ കർക്കശക്കാരനുമായ മജിസ്‌ട്രേറ്റിന്റെ വേഷത്തിലാണ് പിപി കുഞ്ഞികൃഷ്ണൻ എത്തിയത്. അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ALSO READ- ഇതുവരെ ദിലീപിനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണ, അന്ന് അദ്ദേഹത്തിനെതിരെ കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല, തുറന്നുപറഞ്ഞ് മുരളി ഗോപി

അതേസമയം, സിനിമയിൽ അഭിനയിക്കണമെന്ന് പോലും ആഗ്രഹിച്ചിട്ടില്ലാത്ത തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് താരം മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിരിക്കുന്നത്.

തനിക്ക് ഇനി മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും കൂടി പറയുകയാണ് കുഞ്ഞികൃഷ്ണൻ. കണ്ണൂർ സ്‌ക്വാഡിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പറ്റിയെങ്കിലും ഒരു ചെറിയ സീനിൽ മാത്രമാണ് ഉണ്ടായിരുന്നത്. മമ്മൂട്ടി നല്ല സ്വീകരണം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്നെ അടുത്ത് വിളിച്ചിരുത്തി ഒരുപാട് സംസാരിച്ചു. തന്റെ നാട്ടിലെ കാര്യങ്ങളൊക്കെ തിരക്കി. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എന്നും കുഞ്ഞികൃഷ്ണൻ വിശദീകരിക്കുന്നു.

ഒരു സിനിമയിലും അഭിനയിക്കാൻ താൽപര്യമില്ലാതിരുന്ന അളായിരുന്ന താൻ ഇപ്പോൾ സിനിമയിൽ എത്തിപ്പെട്ടു. ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളുമായി അഭിനയിക്കാൻ പറ്റി. ആദ്യം കുഞ്ചാക്കോ ബോബന്റെ സിനിമയിൽ. പിന്നെ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പറ്റി.

ALSO READ- തിരിച്ചുവരുമെന്ന വാക്ക് പാലിച്ചു, പഴയതുപോലെ പുഞ്ചിരിച്ച് മഹേഷ് കുഞ്ഞുമോന്‍, വൈറലായി പുതിയ ചിത്രം

താൻ മമ്മൂട്ടിയുടെ കൂടെയുള്ള പടമാണെന്നുകേട്ടപ്പോൾ തന്നെ അഭിനയിക്കാൻ തീരുമാനിച്ചു. ഒറ്റ ദിവസം മാത്രമാണ് ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. രാവിലെ വന്നിട്ട് ഉച്ചയായപ്പോൾ തീർന്നു. അതും മമ്മൂട്ടിയുടെ കൂടെയുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു. അങ്ങനെ മമ്മൂട്ടിയുടെ മുന്നിൽ നിന്ന് അഭിനയിക്കാൻ പറ്റിയെന്നും കുഞ്ഞികൃഷ്ണൻ യെസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം ഇറങ്ങിയിട്ട് തന്നെ കണ്ടില്ലെന്ന് ആരും പറയരുത്. കാരണം എനിക്ക് ഒറ്റ സീൻ മാത്രമാണുള്ളത്. നല്ലോണം ശ്രദ്ധിച്ചാൽ ചിലപ്പോൾ കാണും, ഇല്ലെങ്കിൽ കാണില്ല. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പറ്റി, ഇനി മോഹൻലാലിന്റെ കൂടെ അഭിനയിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Advertisement