Home Entertainment Celebrities

തിരിച്ചുവരുമെന്ന വാക്ക് പാലിച്ചു, പഴയതുപോലെ പുഞ്ചിരിച്ച് മഹേഷ് കുഞ്ഞുമോന്‍, വൈറലായി പുതിയ ചിത്രം

82

വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ഉണ്ടായ വാഹന അപ ക ട ത്തില്‍ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന് ഗുരുതരമായി പരുക്കേറ്റിരുന്നു. നടന്‍ കൊല്ലം സുധിയും ഇതേ അ പ കടത്തിലാണ് മരണപ്പെട്ടത്.

Advertisements

ഈ സംഭവം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. നടന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു. കുറേക്കാലം ആശുപത്രിയിലായിരുന്നു. ഇരുവരും ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് ഇപ്പോള്‍.

Also Read: ആരാധകരുടെ സംശയം വെറുതേ, എനിക്ക് പറയാനുള്ളത് ഇത്രമാത്രം, വൈറലായി അമൃതയുടെ വാക്കുകള്‍

ഇതിനിടെ മുഖത്തേറ്റ ഗു രു തര മായ പ രിക്കിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു.അപ്പോഴും താന്‍ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകള്‍.

ഇപ്പോഴിതാ മഹേഷിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരിച്ചുവരുമെന്ന മഹേഷിന്റെ വാക്കുകള്‍ സത്യമായെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ചിത്രങ്ങള്‍.

Also Read: കാവ്യയുടെ വാക്കുകള്‍ സത്യമായി, പ്രതിസന്ധികള്‍ മറികടന്ന് തിരിച്ചെത്തി ദിലീപ്, ഇത് ഉയര്‍ത്തെഴുന്നേല്‍പ്പെന്ന് ആരാധകര്‍

അപകടത്തില്‍ കൊഴിഞ്ഞുപോയെ പല്ലുകളെല്ലാം വെച്ച് പുഞ്ചിരിച്ച്് നില്‍ക്കുന്ന മഹേഷിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തിനൊപ്പം നടന്‍ സൈജു കുറുപ്പുണ്ട്. ചിത്രം ഇപ്പോള്‍ ആരാധകരൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Advertisement