Home Entertainment Celebrities

ആരാധകരുടെ സംശയം വെറുതേ, എനിക്ക് പറയാനുള്ളത് ഇത്രമാത്രം, വൈറലായി അമൃതയുടെ വാക്കുകള്‍

2523

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതുമുതല്‍ വലിയ രീതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

Advertisements

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമര്‍ശനത്തിന് ഇരയാകാന്‍ കാരണം ആയത്.

Also Read: കാവ്യയുടെ വാക്കുകള്‍ സത്യമായി, പ്രതിസന്ധികള്‍ മറികടന്ന് തിരിച്ചെത്തി ദിലീപ്, ഇത് ഉയര്‍ത്തെഴുന്നേല്‍പ്പെന്ന് ആരാധകര്‍

വിമര്‍ശനങ്ങളോട് തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തില്‍ തിരക്കിലായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരിക്കുകയാണ്.

സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു വിഷയം. എന്നാല്‍ താരം ഇതില്‍ പ്രതികരിച്ചിരുന്നില്ല. അമൃതയുടെ ലുക്കിനെ കുറിച്ചും മൂക്കിനെ ചൊല്ലിയുമുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

Also Read: കാനഡയില്‍ എത്തിയ സന്തോഷം പങ്കുവെച്ച് ആതിര മാധവ്, ഭര്‍ത്താവ് എവിടെയെന്ന സംശയത്തില്‍ ആരാധകര്‍, മറുപടിയുമായി താരം

മൂഖത്തെ സൗന്ദര്യം കൂട്ടാനായി അമൃത മൂക്കിന് എന്തോ സര്‍ജറി ചെയ്തുവെന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ യാതൊരു വിധ സര്‍ജറികളും താന്‍ മൂക്കിന്റെ ഭംഗി കൂട്ടാനോ സൗന്ദര്യം വര്‍ധിപ്പിക്കാനോ ചെയ്തിട്ടില്ലെന്നും പലരും വെറുതേ പലതും പറയുകയാണെന്നും താരം പറയുന്നു.

Advertisement