കാനഡയില്‍ എത്തിയ സന്തോഷം പങ്കുവെച്ച് ആതിര മാധവ്, ഭര്‍ത്താവ് എവിടെയെന്ന സംശയത്തില്‍ ആരാധകര്‍, മറുപടിയുമായി താരം

108

സീരിയലില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന താരങ്ങള്‍ക്ക് എല്ലാം തന്നെ നിരവധി ആരാധകരുമുണ്ട്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയലിലൂടെ തലവര മാറിയ താരമാണ് നടി ആതിര മാധവ്. അവതാരകയില്‍ നിന്നുമാണ് ആതിര സീരിയല്‍ അഭിനയത്തിലേക്ക് എത്തിയത്. എഞ്ചിനീയറിങ് മേഖലയിലെ ഉയര്‍ന്ന ഉദ്യോഗം രാജി വെച്ചിട്ടാണ് അഭിനയം മേഖലയിലേക്ക് ആതിര എത്തിയത്.

Advertisements

ജോസ് പേരൂര്‍ക്കട വഴിയാണ് കുടുംബവിളക്കിലേക്ക് താരം എത്തുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയത്. ഗര്‍ഭിണി ആയതോടെ താരം സീരിയലില്‍ നിന്നും പിന്മാറുക ആയിരുന്നു.

Also Read: മക്കള്‍ക്ക് കല്യാണാലോചനയൊന്നും വരുന്നില്ല, വിവാഹം കഴിക്കാന്‍ അവരെ നിര്‍ബന്ധിക്കാറുമില്ല, തുറന്നുപറഞ്ഞ് സിന്ധു കൃഷണ

പിന്നീട് ആതിരയുടെ ഏറ്റവും വലിയ വിനോദം യുട്യൂബ് ചാനലായിരുന്നു. സീരിയലില്‍ സജീവമായപ്പോള്‍ മുതലാണ് ആതിര മാധവ് യുട്യൂബ് ചാനലും ആരംഭിച്ചത്. ഗര്‍ഭിണി ആയപ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും ആതിര യുട്യൂബ് ചാനല്‍ വഴി പങ്കുവെക്കാറുണ്ടായിരുന്നു.

താരം ഇപ്പോള്‍ കാനഡയില്‍ എത്തിയിരിക്കുകയാണ്. ഇവിടുത്തെ വിശേഷങ്ങളാണ് താരം പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ ചേച്ചി കാനഡയില്‍ ആണെന്നും താന്‍ രണ്ടുമാസം ഇവിടെയുണ്ടാവുമെന്നും വിസിറ്റിങ് വിസയിലാണ് എത്തിയതെന്നും ആതിര പറയുന്നു.

Also Read: ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു, എന്റെ അടുത്ത സിനിമയ്ക്കായി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് അനൂപ് സത്യന്‍, വൈറലായി ചിത്രങ്ങള്‍

ഭര്‍ത്താവിനെ എന്തായിരുന്നു കൂട്ടാതിരുന്നതെന്നായിരുന്നു ആരാധകരുടെ സംശയം. ഇതിനും താരം മറുപടി നല്‍കിയിരുന്നു. രാജീവിന് ഇത്രയും നാള്‍ ലീവ് കിട്ടില്ലെന്നും വര്‍ക്ക് ഫ്രം ഹോം ചെയ്യാനും പറ്റില്ലെന്നും അതാണ് അദ്ദേഹം വരാതിരുന്നതെന്നും ആതിര പറയുന്നു. ആതിരയുടെ കാനഡയില്‍ നിന്നും വീഡിയോകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement