ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു, എന്റെ അടുത്ത സിനിമയ്ക്കായി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് അനൂപ് സത്യന്‍, വൈറലായി ചിത്രങ്ങള്‍

83

പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടും നടന്‍ ശ്രീനിവാസനും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് അനൂപ് പങ്കുവെച്ചത്.

Advertisements

മലയാളികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ചിത്രമായിരുന്നു ഇത്. ഇതിനൊപ്പം മറ്റൊരു സന്തോഷവാര്‍ത്തയും അനൂപ് പങ്കുവെച്ചിരുന്നു. അച്ഛന്‍ തന്നോട് പറഞ്ഞ കാര്യമായിരുന്നു അനൂപ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

Also Read: അടുത്തതിന് സമയമായോ, പഴയത് പിച്ച് ഔട്ടായി പോയോ ഗോപി അണ്ണാ: പുതിയ പോസ്റ്റിന് താഴെ ഗോപി സുന്ദറിനെ പരിഹസിച്ച് കമന്റുകൾ

എന്റെ അടുത്ത സിനിമക്കായി, ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു എന്നായിരുന്നു സത്യന്‍ അന്തിക്കാട് അനൂപിനോട് പറഞ്ഞത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അനൂപ് ഇക്കാര്യം പറഞ്ഞത്.

കുടുംബസമേതമായിരുന്നു സത്യന്‍ അന്തിക്കാടും ശ്രീനിവാസനും കൂടിക്കാഴ്ച നടത്തിയത്. സത്യന്‍ അന്തിക്കാടിന്റെ ഭാര്യ നിമ്മിയും ശ്രീനിവാസന്റെ ഭാര്യ വിമലയും ഇവര്‍ക്കൊപ്പം ചിത്രത്തിലുണ്ട്.

Also Read: എന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചവറുപടം എന്ന് വിളിച്ചു, അവാര്‍ഡ് കൊടുക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ കലിപൂണ്ടു, രഞ്ജിത്തിനെതിരെ തുറന്നടിച്ച് വിനയന്‍

സത്യന്‍ അന്തിക്കാടിന്റെ വീട്ടില്‍ വെച്ചായിരുന്നു ഇവര്‍ ഒന്നിച്ചുകൂടിയത്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രമായിരുന്നു അവസാനമായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ച് ചെയ്ത ചിത്രം. 2018ലാണ് ചിത്രം പുറത്തിറങ്ങിയത്.

Advertisement