അടുത്തതിന് സമയമായോ, പഴയത് പിച്ച് ഔട്ടായി പോയോ ഗോപി അണ്ണാ: പുതിയ പോസ്റ്റിന് താഴെ ഗോപി സുന്ദറിനെ പരിഹസിച്ച് കമന്റുകൾ

668

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായകനും ആണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. അതേ സമയം എപ്പോഴും വിവാദങ്ങൾ വിടാതെ പിന്തുടരുന്ന ഒരു സെലിബ്രിറ്റി കൂടിയായാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ അദ്ദേഹം എപ്പോഴും സജീവവുമാണ്.

മ്യൂസിക്ക് കോപ്പിയടിച്ചു എന്നായിരുന്നു മുമ്പ് ഒക്കെ അദ്ദേഹത്തിന് എതിരെ ഉയർന്നിരുന്നു ആരോപണങ്ങൾ. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗോപി സുന്ദറിന്റെ ലിവിങ് റിലേഷൻ ആയിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം.

Advertisements

ഗായിക അഭയ ഹിരൺമയിയുമായി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലിവിങ് ടുഗെദർ. നിയമപരമായി വിവാഹം കഴിച്ച ഭാര്യം രണ്ടും മക്കളും ഇുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് അഭയയെ ഒഴിവാക്കി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ പ്രണയത്തിൽ ആയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Also Read
ആ സിനിമ ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാലിന്റെ അഭിനയം പോരാ, തുറന്നുപറഞ്ഞ് സായ് കുമാര്‍

ഒരു വർഷം മുമ്പാണ് ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്തകൾ പുറത്ത് വന്നത്. ഇപ്പോഴിതാ താൻ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താൻ വ്യത്യസ്ത ശബ്ദമുള്ള വനിതാ ഗായകരെ തിരയുന്നതായും താൽപര്യമുള്ളവർ ഒരു മിനിറ്റ് വീഡിയോ അയയ്ക്കുവാനുമാണ് അദ്ദേഹം പറയുന്നത്.

എന്നാൽ അദ്ദേഹത്തിന്റെ കുറിപ്പിന് താഴെ വരുന്ന കമന്റുകൾ ആണ് രസകരം. കൂടുതൽ പേരും അദ്ദേഹത്തിന്റെ ജീവിതവുമായി കുറിപ്പിനെ താരതമ്യപ്പെടുത്തുന്നുണ്ട്. അമൃതയെ ഉപേക്ഷിച്ച് പുതിയ സ്ത്രീയുമായി പ്രണയം ആരംഭിക്കുവനുള്ള ശ്രമത്തിന്റെ ഭാഗമാണോ കുറിപ്പെന്ന് കമന്റുകൾ.

തന്റെ മരുക്കളെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞത് കേട്ടോ

അഭയ ഹിരൺമയി എന്നൊരു ഗായികയുണ്ട് നന്നായി പാടും, അടുത്ത ഓഡിഷൻ തുടങ്ങി സീസൺ 4, പഴയത് പിച്ച് ഔട്ടായി പോയോ അണ്ണാ, അടുത്ത കല്യാണത്തിനുള്ള സമയമായി അങ്ങനെയാണ് കമന്റുകൾ. അതേസമയം അദ്ദേഹത്തെ പ്രശംസിച്ചും കമന്റുകൾ എത്തുന്നുണ്ട്.

അടുത്തിടെ ഗോപി സുന്ദർ അമൃതയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിരുന്നു. തുടർന്ന് ഇരുവരും പിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പുറത്തുന്നു.

Also Read
എന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചവറുപടം എന്ന് വിളിച്ചു, അവാര്‍ഡ് കൊടുക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ കലിപൂണ്ടു, രഞ്ജിത്തിനെതിരെ തുറന്നടിച്ച് വിനയന്‍

Advertisement