ആ സിനിമ ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാലിന്റെ അഭിനയം പോരാ, തുറന്നുപറഞ്ഞ് സായ് കുമാര്‍

11584

മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരനായ നടനാണ് സായികുമാര്‍. സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധീഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു സായി കുമാര്‍ സിനിമയിലേക്ക് എത്തിയത്.

Advertisements

സായ്കുമാര്‍ ഒരു കാലത്ത് നായക വേഷങ്ങള്‍ ചെയ്തിരുന്നുഎ ങ്കിലും പിന്നീട് സഹനടനായും വില്ലനായും ഒക്കെ മാറുക ആയിരുന്നു. എന്നിരുന്നാലും മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നാടകരംഗത്ത് നിന്നും എത്തിയ സായ് കുമാറിന് ലഭിച്ചിരുന്നത്.

Also Read: യൂട്രസ് എടുത്തുകളയേണ്ടി വരുമോ, മഷൂറയുടെ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

മലയാള സിനിമയ്ക്ക് വില മതിക്കാനാവാത്ത സംഭവാനകള്‍ നല്‍കിയ പ്രശസ്ത നടന്‍ കോട്ടക്കര ശ്രീധരന്റെ മകനാണ് സായ് കുമാര്‍. ഇപ്പോഴിതാ സായ് കുമാറിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.

ആ ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് സായ് കുമാര്‍ തുറന്നുപറയുന്നു. അച്ഛന്‍ ചെയ്ത കുഞ്ഞാലി മരക്കാര്‍ തന്നെയാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും ലാല്‍ സാര്‍ അഭിനയിച്ച കുഞ്ഞാലിയും അച്ഛന്‍ അഭിനയിച്ച കുഞ്ഞാലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അമാനുഷിക ശക്തിയുള്ള പുരാണ കഥാപാത്രമൊന്നുമല്ല ശരിക്കുമുള്ള കുഞ്ഞാലിയെന്നും അച്ഛന്റെ അഭിനയമാണ് നല്ലതെന്നും സായ് കുമാര്‍ പറയുന്നു.

Also Read: കഷ്ടപ്പെടുന്ന സമയത്ത് കൂടെ നില്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഒരു ഭാഗ്യമാണ്, അങ്ങനെ ഒരു നല്ല സുഹൃത്തിനെയാണ് എനിക്ക് കിട്ടിയത്, ബിന്ദു പണിക്കരെ കുറിച്ച് സായ് കുമാര്‍ പറയുന്നു

എന്തോ മോഹന്‍ലാലിന്റെ കുഞ്ഞാലി തനിക്ക് ഇഷ്ടമായില്ല. അച്ഛന്റെയത്രയും ലാല്‍ സാറിന് കുഞ്ഞാലിയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലൈന്നും അതുപോലെ അച്ഛന്‍ പഴശ്ശിരാജയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് മമ്മൂട്ടിയുടെ പഴശ്ശിരാജയാണ് ഇഷ്ടമായതെന്നും സായ് കുമാര്‍ പറയുന്നു.

Advertisement