Home Entertainment Celebrities

കഷ്ടപ്പെടുന്ന സമയത്ത് കൂടെ നില്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഒരു ഭാഗ്യമാണ്, അങ്ങനെ ഒരു നല്ല സുഹൃത്തിനെയാണ് എനിക്ക് കിട്ടിയത്, ബിന്ദു പണിക്കരെ കുറിച്ച് സായ് കുമാര്‍ പറയുന്നു

179

മലയാളി സിനിമാ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ ആണ് ബിന്ദുപണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 ന് ആണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

Advertisements

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.

Also Read: സിനിമയിൽ വരുന്നതിന് മുൻപ് ആദ്യ വിവാഹം; നടി സരിതയ്ക്ക് നാല് ഭർത്താക്കന്മാർ; താരത്തിന് എതിരെ വിവാദ പരാമർശം

കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. അടുത്തിടെയായി ബിന്ദു പണിക്കരും സായി കുമാറും വേര്‍പിരിഞ്ഞുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് ഇരുവരും പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ബിന്ദു പണിക്കരെ കുറിച്ച് സായി കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഷ്ടപ്പാടോ ടെന്‍ഷനോ വരുമ്പോള്‍ ഒരാള്‍ കൂടെയുണ്ടാവുക എന്നത് ഭാഗ്യമാണെന്നും അങ്ങനെ ഒരു നല്ല സുഹൃത്തിനെയാണ് തനിക്ക് ജീവിതത്തില്‍ കിട്ടിയതെന്നും സായ് കുമാര്‍ പറയുന്നു.

Also Read: മനസ്സിലേക്ക് ഒരു സ്പാർക്ക് വന്നു; ഉമ്മൻ ചാണ്ടി സാറായി ദുൽഖർ അഭിനയിച്ചാൽ നല്ല രസമായിരിക്കും: ചിത്രം പങ്കിട്ട് നടൻ മനോജ് കുമാർ

തങ്ങള്‍ നേരത്തെ ബിഗ് സ്‌ക്രീനില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരായിട്ടൊക്കെയായിരുന്നു അഭിനയിച്ചതെന്നും അതിന് റിയല്‍ ലൈഫുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നും സായ് കുമാര്‍ പറയുന്നു. സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന് തങ്ങള്‍ ഇടക്കൊന്നു ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ അത്രയും വലിയ റിസ്‌ക് എടുക്കാന്‍ വയ്യെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സായ് കുമാര്‍ പറഞ്ഞു.

Advertisement