Home Entertainment Celebrities

ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥന്‍ ഏറ്റെടുത്ത് ആരാധകര്‍, ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

289

മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകന്‍മാരില്‍ പ്രധാനിയായ റാഫി മെക്കാര്‍ട്ടിനും ജനപ്രിയ നായകന്‍ ദിലീപും ഒന്നിച്ച ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. നിരവധി സീപ്പര്‍ഹിറ്റുകളാണ് റാഫി മലയാളത്തില്‍ ഒരുക്കിയിട്ടുള്ളത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.

Advertisements

ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. സാധാരണക്കാരന്‍ ശബ്ദം ഉയര്‍ത്തേണ്ടതിനെ കുറിച്ച് സംസാരിക്കുന്ന ചിത്രം തമാശയുടെ അകമ്പടിയോടെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ തീയേറ്ററുകളിലേക്ക് 44 മാസത്തിന് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Also Read: കഷ്ടപ്പെടുന്ന സമയത്ത് കൂടെ നില്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഒരു ഭാഗ്യമാണ്, അങ്ങനെ ഒരു നല്ല സുഹൃത്തിനെയാണ് എനിക്ക് കിട്ടിയത്, ബിന്ദു പണിക്കരെ കുറിച്ച് സായ് കുമാര്‍ പറയുന്നു

റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വീണാ നന്ദകുമാറാണ് നായികയായി എത്തുന്നത്. സാധാരണക്കാരനായ സത്യനാഥന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ജോജു ജോര്‍ജ്, ജോണി ആന്റണി ,അലന്‍സിയര്‍ ലോപ്പസ്, നാദിര്‍ഷാ, രമേഷ് പിഷാരടി, ബോബന്‍ സാമുവല്‍, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

തിയ്യേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജോണി ആന്റണിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ 1.80കോടിയാണ് ഈ ദിലീപ് ചിത്രം നേടിയതെന്നാണ് അദ്ദേഹം പറയുന്നത്.

Also Read: സിനിമയിൽ വരുന്നതിന് മുൻപ് ആദ്യ വിവാഹം; നടി സരിതയ്ക്ക് നാല് ഭർത്താക്കന്മാർ; താരത്തിന് എതിരെ വിവാദ പരാമർശം

ആദ്യ ദിനം തന്നെ കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ഇത്. തിയ്യേറ്ററുകളിലെങ്ങും ഹൗസ് ഫുള്‍ ഷോയാണ് നടക്കുന്നതെന്നാണ് വിവരം.

Advertisement