കേക്കുമായി പർദ്ദ ധരിച്ച് ചെന്നിട്ടും പിടിക്കപ്പെട്ടു! പാളിപ്പോയ പ്രാങ്കിനെ കുറിച്ച് ലക്ഷ്മി നക്ഷത്ര

411

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാറിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി.ചിന്നു എന്നാണ് ആരാധകരും പ്രേക്ഷകരും ലക്ഷ്മിയെ വിളിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് ലക്ഷ്മി നക്ഷത്ര ഇന്ന് കാണുന്ന കരിയർ കെട്ടിപടുത്തത്. ചെറുപ്പം മുതൽ അവതാരികയാകാനുള്ള താൽപര്യം ലക്ഷ്മിക്കുണ്ടായിരുന്നു.

Advertisements

സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്ന മറ്റ് സിനിമാ സീരിയൽ സെലിബ്രിറ്റികളേക്കാൾ ആരാധകർ ലക്ഷ്മിക്കുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര ജനങ്ങളുടെ ഇടയിൽ ചെന്ന് പ്രാങ്ക് നടത്താൻ പോയി പരാജയപ്പെട്ടിരിക്കുകയാണ്. പർദ്ദ ധരിച്ച് ആളുകൾക്കിടയിലേയ്ക്ക് ഒരു കേക്കുമായി ലക്ഷ്മി ആളുകളെ പറ്റിക്കാൻ പോവുകയായിരുന്നു. എന്ന ൽ ആളിനെ കണ്ടില്ലെങ്കിലും ലക്ഷ്മിയുടെ ശബ്ദം ആരാധകർ തിരിച്ചറിഞ്ഞതോടെയാണ് പ്രാങ്ക് പൊളിഞ്ഞത്.

ALSO READ- സിനിമയിൽ വരുന്നതിന് മുൻപ് ആദ്യ വിവാഹം; നടി സരിതയ്ക്ക് നാല് ഭർത്താക്കന്മാർ; താരത്തിന് എതിരെ വിവാദ പരാമർശം

ലക്ഷ്മി കാറിന്റെ ഡോർ തുറന്നിട്ട് പർദ്ദ ധരിച്ച് അതിന് ശേഷം കേക്കുമായി ആളുകളുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. ഭൂരി ഭാഗം ആളുകളും ശബ്ദം കേട്ടയുടനെ തന്നെ ലക്ഷ്മിയെ തിരിച്ചറിഞ്ഞു. ശബ്ദം മാറ്റി സംസാരിച്ചിട്ടും ലക്ഷ്മിയുടെ പ്രാങ്ക് പാളിപ്പോയി.


ആളുകൾ തന്നെ തിരിച്ചറിയുന്നു എന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും താരം പറഞ്ഞു. ജനങ്ങൾ തന്നെ ഇഷ്ടപ്പെടുന്നതാണ് തനിക്ക് ഏറ്റവും വലിയ കാര്യമെന്നും പ്രാങ്ക് പാളിയതിൽ ദുഖമില്ലെന്നും താരം പറയുകയാണ്.

ALSO READ-മനസ്സിലേക്ക് ഒരു സ്പാർക്ക് വന്നു; ഉമ്മൻ ചാണ്ടി സാറായി ദുൽഖർ അഭിനയിച്ചാൽ നല്ല രസമായിരിക്കും: ചിത്രം പങ്കിട്ട് നടൻ മനോജ് കുമാർ

അതേസമയം, ലക്ഷ്മി ഈയടുത്ത് ആരാധകരുടെ പ്രിയപ്പെട്ട സുധി കൊല്ലത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ട് വീഡിയോ പങ്കിട്ടിരുന്നു.

ഇതും ആരാധകർ ഏറ്റെടുത്തിരുന്നു. സുധിയുടെ ഭാര്യ രേണുവും മക്കളെയുമൊക്ക ലക്ഷ്മി നക്ഷത്ര കാണാൻ ചെന്നതും രേണു പങ്കിട്ട ഫോട്ടോസിലുണ്ടായിരുന്നു.

Advertisement