മുമ്പ് മമ്മൂക്കയുടെ നായിക, ഇപ്പോള്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുമ്പോള്‍ മകനെ പോലെ തോന്നുന്നു, മനസ്സുതുറന്ന് ശാന്തി കൃഷ്ണ

296

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. ഒത്തിരി സിനിമകളില്‍ നായികയായി എത്തിയ നടി ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. കിങ് ഓഫ് കൊത്ത എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലും താരം അമ്മ വേഷമാണ് ചെയ്യുന്നത്.

Advertisements

ചിത്രത്തില്‍ ദുല്‍ഖറിന്റെ അമ്മയായിട്ടാണ് താരം എത്തുന്നത്. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം. താന്‍ മമ്മൂട്ടിയുടെ കൂടെ നായികയായി അഭിനയിച്ചിട്ട് ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ മകനെ പോലെ തോന്നിയെന്ന് ശാന്തി കൃഷ്ണ പറയുന്നു.

Also Read: ആ സിനിമ ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാലിന്റെ അഭിനയം പോരാ, തുറന്നുപറഞ്ഞ് സായ് കുമാര്‍

മുമ്പും തനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കാതിരുന്നത് കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നും അതിനാല്‍ എല്ലാം വിട്ടുകളയുകയായിരുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. പക്ഷേ ആ കഥാപാത്രത്തിന് ചെയ്യാന്‍ ഒന്നുമില്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചുവെന്നും കിങ് ഓഫ് കൊത്തയില്‍ രണ്ട് മൂന്ന് സീനേ ഉള്ളൂവെങ്കിലും വളരെ നല്ല കഥാപാത്രമായിട്ടാണ് തനിക്ക് തോന്നിയതെന്നും ശാന്തി കൃഷ്ണ പറയുന്നു.

Also Read: ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥന്‍ ഏറ്റെടുത്ത് ആരാധകര്‍, ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

വളരെ സ്വീറ്റായിട്ടുള്ള വ്യക്തിയാണ് ദുല്‍ഖര്‍. ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ നല്ല രസമായിരുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു. നിളയാണ് ശാന്തി കൃഷ്ണയുടെ പുതിയ ചിത്രം. ഇന്ദുലക്ഷ്മിയാണ് സംവിധാനം ചെയ്തത്.

Advertisement