മക്കള്‍ക്ക് കല്യാണാലോചനയൊന്നും വരുന്നില്ല, വിവാഹം കഴിക്കാന്‍ അവരെ നിര്‍ബന്ധിക്കാറുമില്ല, തുറന്നുപറഞ്ഞ് സിന്ധു കൃഷണ

431

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്.

Also Read: ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു, എന്റെ അടുത്ത സിനിമയ്ക്കായി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് അനൂപ് സത്യന്‍, വൈറലായി ചിത്രങ്ങള്‍

ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് എതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മക്കള്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.

എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് ഇവരെല്ലാം. യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സിന്ധു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിന്ധു.

Also Read: എന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചവറുപടം എന്ന് വിളിച്ചു, അവാര്‍ഡ് കൊടുക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ കലിപൂണ്ടു, രഞ്ജിത്തിനെതിരെ തുറന്നടിച്ച് വിനയന്‍

മക്കളുടെ വിവാഹക്കാര്യത്തെ കുറിച്ചായിരുന്നു ആരാധകരുടെ ചോദ്യം. സാധാരണ ജോലിയൊക്കെയാണെങ്കില്‍ ചിലപ്പോള്‍ മക്കള്‍ക്ക് കല്യാണ ആലോചന വന്നേനെയെന്നും എന്നാല്‍ ഫീല്‍ഡില്‍ ആയതുകൊണ്ടാണെന്ന് തോന്നുന്നു മക്കള്‍ക്ക് ആലോചനയൊന്നും വരാറില്ലെന്നും സിന്ധു പറയുന്നു.

മക്കളും ഇപ്പോള്‍ കല്യാണത്തിന് തയ്യാറല്ല. അവര്‍ക്ക് കല്യാണം കഴിക്കാന്‍ തോന്നുമ്പോള്‍ പറയുമായിരിക്കുമെന്നും താന്‍ അവരെ കല്യാണത്തിന് വേണ്ടി നിര്‍ബന്ധിക്കാറില്ലെന്നും സിന്ധു കൃഷ്ണ പറയുന്നു.

Advertisement