തകര്‍പ്പന്‍ ബെല്ലി ഡാന്‍സുമായി അര്‍ച്ചന സുശീലന്‍, തുടക്കക്കാരി മാത്രമെന്ന് താരം; വീഡിയോ വൈറല്‍

8

ജനപ്രിയ സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി അര്‍ച്ചനാ സുശീലന്‍.

സ്റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് താരമിപ്പോള്‍.

Advertisements

അര്‍ച്ചനയുടെ ഏറ്റവും പുതിയ നൃത്തവിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. താരത്തിന്റെ ബെല്ലി ഡാന്‍സ് വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബെല്ലി ഡാന്‍സില്‍ താന്‍ ഒരു തുടക്കകാരി മാത്രമാണെന്ന് കുറിച്ച് അര്‍ച്ചന തന്നെയാണ് വിഡിയോ പങ്കുവച്ചത്.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം പതിനയ്യായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

രണ്ട് സഹനര്‍ത്തകര്‍ക്കും ബെല്ലി ഡാന്‍സ് ട്രെയിനര്‍ക്കുമൊപ്പം അര്‍ച്ചന നൃത്തം പരിശീലിക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. കാപ്സ് ഡാന്‍സ് സ്റ്റുഡിയോയില്‍ ചിത്രീകരിച്ച വിഡിയോയാണ് പങ്കുവച്ചിട്ടുള്ളത്.

വീഡിയോ കാണാം

Advertisement