പതിവ് തെറ്റിച്ച് അര്‍ച്ചന സുശീലന്‍, ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൊന്നോമനയെ പരിചയപ്പെടുക്കി താരം, വൈറലായി ചിത്രം

98

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുട പ്രിയപ്പെട്ട നടിയായിരുന്നു അര്‍ച്ചന സുശീലന്‍. വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് ഉള്ള അര്‍ച്ചന വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍.

Advertisements

സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി കഥാപാത്രം അര്‍ച്ചനയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി കൊടുത്തു. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലും അര്‍ച്ചന പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് നടിയുടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

Also Read:ശോഭന സുരേഷ് ഗോപിയ്ക്ക് ഒപ്പം പോകുമോ, ജയറാമിന് ഒപ്പം പോകുമോ എന്ന കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടന്‍

പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ ആയിരുന്നു അവസാനമായി അര്‍ച്ചന അഭിനയിച്ചിരുന്നത്. ഇതിന് ശേഷം വിവാഹിത ആവുകയും ചെയ്തു നടി. അടുത്തിടെയായിരുന്നു താരം അമ്മയായത്. ഇപ്പോഴിതാ ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ ആരാധകര്‍ക്ക് കാണിക്കുകയാണ് അര്‍ച്ചന.

ഇന്‍സ്റ്റഗ്രാമിലാണ് അര്‍ച്ചന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാധാരണ സെലിബ്രിറ്റികള്‍ തങ്ങളുടെ മക്കളുടെ ചിത്രങ്ങളെല്ലാം പബ്ലിക്കില്‍ നിന്നും മറച്ചുവെക്കാറാണ് പതിവ്. എന്നാല്‍ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ് അര്‍ച്ചന.

Also Read:കാതലിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് ആ സീന്‍ ആണ്; ശബരിനാഥ് പറയുന്നു

കുഞ്ഞ് പിറന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് താരം കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചിരിക്കുന്നത്. ഡിസംബര്‍ 28നായിരുന്നു അര്‍ച്ചനയ്ക്കും പ്രവീണിനും ആണ്‍കുഞ്ഞ് പിറന്നത്. അയാന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

Advertisement