ശോഭന സുരേഷ് ഗോപിയ്ക്ക് ഒപ്പം പോകുമോ, ജയറാമിന് ഒപ്പം പോകുമോ എന്ന കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടന്‍

7515

ഒത്തിരി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് ജയറാം. എന്നാൽ ഇന്ന് മലയാളത്തിലേക്കാളും കൂടുതലും മറ്റു ഭാഷകളിലാണ് ജയറാം അഭിനയിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിൽ താൻ അഭിനയിച്ച ഇന്നലെ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ചാണ് ജയറാം സംസാരിക്കുന്നത്.

Advertisements

ചിത്രത്തിന്റെ അവസാനം ശോഭന സുരേഷ് ഗോപിയ്ക്ക് ഒപ്പം പോകുമോ, ജയറാമിന് ഒപ്പം പോകുമോ എന്ന വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു ജനങ്ങൾ, എന്നാൽ കഥ കേട്ടപ്പോൾ തനിക്ക് ഉണ്ടായ ടെൻഷനെ കുറിച്ചാണ് ജയറാം പറയുന്നത്.

ആ സമയത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇന്നത്തെ പോലെ അന്ന്, ഉടനെ ഒന്നും പ്രതികരണം അറിയാൻ കഴിയില്ല. പര്സപരം വിളിച്ച് കാര്യങ്ങൾ സംസാരിക്കാനും കഴിയില്ല. ഞാൻ അന്ന് ടെൻഷനായി പദ്മരാജൻ സാറിന്റെ വീട്ടിലേക്ക് പോയി.

എന്റെ ടെൻഷൻ കണ്ട് സാർ പറഞ്ഞു, ‘സുരേഷ് ഗോപിയുടെ ഒപ്പം പോകണം എന്നാണ് തിയേറ്ററിലിരിക്കുന്ന ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് എങ്കിൽ സിനിമ പരാജയപ്പെടും. മറിച്ച് ഒരു അൻപത് ശതമാനം ആളുകളെങ്കിലും നിനക്കൊപ്പം വരണം എന്ന് ആഗ്രഹിച്ചാൽ സിനിമ വിജയമാണ്’ എന്ന്. അത് തന്നെ സംഭവിച്ചു. ശോഭന എനിക്കൊപ്പം വന്നു, സിനിമ വിജയിച്ചു നടൻ പറഞ്ഞു.

Advertisement