ഒടുവില്‍ തന്റെ പുതിയ പോസ്റ്റിലൂടെ പ്രണയം വെളിപ്പെടുത്തി നടി അനുശ്രീ; ആശംസ അറിയിച്ച് ആരാധകര്‍

233

മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ. 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി താരം.

Advertisements

അനുശ്രീ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യം ഇടയ്ക്കിടെ ഈ താരം നേരിടേണ്ടി വരാറുണ്ട്. എന്നാൽ ഇതിനോട് വലിയ തരത്തിലുള്ള പ്രതികരണം ഒന്നും അനുശ്രീ നടത്തിയിട്ടില്ല. ഇതിനിടെ നടി ഇനി പ്രണയത്തിലാണോ എന്ന സംശയവും ആരാധകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ നടി പങ്കുവെച്ച പോസ്റ്റ് ആ സംശയം ശരിവെക്കുന്നതാണ്.

പ്രണയത്തോടെ തിരിഞ്ഞു നോക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അനുശ്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘ഈ നോട്ടം അനൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട ആൾക്ക് വേണ്ടിയാണ്’ എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. അതിനൊപ്പം ഒരുപാട് പ്രണയത്തിന്റെ ഇമോജിയും.

പ്രിയപ്പെട്ട ഫോട്ടോ, ഫോക്കോസ് ഔട്ട്, പ്രണയം, ജീവിതം എന്നൊക്കെയാണ് ഹാഷ് ടാഗുകൾ. ഇത്രയും മതിയല്ലോ അനുശ്രീ പ്രണയത്തിലാണ് എന്ന് കമന്റോളികൾക്ക് തീരുമാനിക്കാൻ.

 

Advertisement