Home Entertainment Celebrities

ഞാന്‍ അവിവാഹിതയായി തന്നെ തുടരും, സിംഗിള്‍ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം അല്ല; മീന

226

പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് മീന. തൻറെ കരിയറിന്റെ തുടക്കം മുതൽ ഇന്നുവരെ സിനിമയിൽ തുടരുന്നുണ്ട് ഈ നടി.

Advertisements

2002 ൽ ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. ആ സങ്കടത്തിൽ നിന്ന് ഇപ്പോൾ കരകയറി വരുകയാണ് മീനാ. എന്നാൽ ഇതിനിടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യവും മീന കേൾക്കേണ്ടി വരുന്നു. ഒടുവിൽ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നടി. അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു മീന മറുപടി നൽകിയത് .

‘ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്യാത്ത ആളാണ്. ഇത്ര വലിയ നടിയാകുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ എന്റെ ആദ്യ പരിഗണന മകൾക്കാണ്. അവളെക്കാൾ പ്രാധാന്യമേറിയതൊന്നും എനിക്കില്ല. സിംഗിൾ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലെന്നാണ് എന്റെ വിശ്വാസം.

തനിച്ചാകുമെന്ന് പോലും എനിക്കറിയില്ല. പക്ഷേ ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്. വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് പ്രസ്താവന നടത്താൻ ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്തായാലും ഉടനെ ഒന്നുമില്ല. ഒരുപക്ഷേ ഞാൻ അവിവാഹിതയായി തന്നെ തുടരും. ഭാവിയിൽ എന്തും സംഭവിക്കാം’, എന്നാണ് മീന പറഞ്ഞത്.

Advertisement