Home Entertainment Celebrities

ആ അഞ്ച് വയസുകാരി വേദിയിൽ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ് ; ആരാധികയുടെ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് മുക്ത

53

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് നടി മുക്ത. അടുത്തിടെ മുക്തയും മകൾ കിയാരയും ഈ പരിപാടിയിലേക്ക് എത്തിയത്.

മകളെക്കുറിച്ച് ചോദിച്ചപ്പോൾ മുക്ത നൽകിയ മറുപടി വൻവിവാദമായി മാറിയിരുന്നു. മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും മറ്റൊരു വീട്ടിലേക്ക് പോവേണ്ടതല്ലേയെന്നുമായിരുന്നു മുക്ത പറഞ്ഞത്.

Advertisements

ALSO READ

പിതാവിന്റെ തുറന്ന ശവപ്പെട്ടിക്ക് മുൻപിൽ ‘ഫോട്ടോഷൂട്ട്’ നടത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു ; വിമർശനം ശക്തമായതോടെ ചിത്രം നീക്കം ചെയ്ത് അക്കൗണ്ട് പൂട്ടി

ഈ പരാമർശമായിരുന്നു പിന്നീട് വിവാദമായത്. സ്ത്രീവിരുദ്ധമാണ് ആ വാക്കുകളെന്നും, കൊച്ചുകുഞ്ഞിനെ ഈ രീതിയിലാണോ വളർത്തുന്നതെന്നുമൊക്കെയായിരുന്നു ചോദ്യങ്ങൾ ഉയർന്ന് വന്നു. വനിതാ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും മുക്തയ്ക്കെതിരെ പരാതിയും നൽകിയിരുന്നു.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായ താരങ്ങളും പരിപാടിയിലേക്ക് അതിഥിയായി എത്താറുണ്ട്. ഒരിയ്ക്കൽ നവ്യ നായരും നിത്യാ ദാസും വന്നപ്പോഴും സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന തരത്തിൽ വിവാദമുണ്ടായിരുന്നു.

മുക്തയുടെ പരാമർശം വിവാദമായതോടെ പിന്തുണയുമായി അവതാരകയായ ലക്ഷ്മി നക്ഷത്ര എത്തിയിരുന്നു. അവൾ എന്റേതാണ്, ലോകം എന്തും പറയട്ടെ, ഞാൻ പറഞ്ഞ ഒരു വാക്കിൽ അത് ഷെയർ ചെയ്തു സമയം കളയാതെ. ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.

അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കൂയെന്നായിരുന്നു മുക്ത കുറിച്ചത്. നീ നല്ല അമ്മയാണെന്നായിരുന്നു ഭർത്താവ് റിങ്കു ടോമി മുക്തയോട് പറഞ്ഞത്. വിവാദങ്ങൾ അരങ്ങ് തകർക്കുന്നതിനിടയിലും സ്റ്റാർ മാജിക്കിലെ കൂടുതൽ ചിത്രങ്ങൾ പങ്കിട്ട് മുക്ത എത്തിയിരുന്നു.

ALSO READ

ബിഗ് ബോസ് മലയാളം സീസൺ 4 നവംബറിൽ തുടങ്ങും ; ഇത്തവണ മത്സരിയ്ക്കാൻ സുബി സുരേഷും? വ്യക്തമാക്കി താരം

‘കുക്കിങും ക്ലീനിങും മാത്രമല്ല. ആ അഞ്ച് വയസുകാരി വേദിയിൽ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണെന്നായിരുന്നു ഒരു ആരാധിക മുക്തയോട് പറഞ്ഞത്. ആരാധികയുടെ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു മുക്ത എത്തിയത്.

ആരാധികയുടെ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു മുക്ത എത്തിയത്. ലോകം എന്തും പറയട്ടെ, അവൾ എന്റേതാണ് എന്നും സ്റ്റോറിയിൽ മുക്ത കുറിച്ചിരുന്നു. മുക്തയുടെ സ്റ്റോറി ഇതിനകം തന്നെ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. പലർക്കും ഇത്തരമൊരു അഭിപ്രായമില്ലാതില്ല. നല്ല കാര്യങ്ങളെക്കാൾ എന്തെങ്കിലും തെറ്റായി പറയുന്നുണ്ടോ എന്നതാണ് എല്ലാവരും ശ്രദ്ധിയ്ക്കുന്നത്.

Advertisement