ബിഗ് ബോസ് മലയാളം സീസൺ 4 നവംബറിൽ തുടങ്ങും ; ഇത്തവണ മത്സരിയ്ക്കാൻ സുബി സുരേഷും? വ്യക്തമാക്കി താരം

30

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി സജീവമായ താരങ്ങളിലൊരാളാണ് സുബി സുരേഷ്. പതിവിന് വ്യത്യസ്തമായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളും സുബി അവതരിപ്പിക്കാറുണ്ട്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് സുബി.

ചാനൽ പരിപാടികളിലും സ്ഥിരം സാന്നിധ്യമായ സുബി ഇപ്പോൾ യൂട്യൂബ് ചാനലുമായും സജീവമാണ്. സഹതാരങ്ങളുടെ വിശേഷങ്ങളും സുബി ചാനലിലൂടെ പങ്കിടാറുണ്ട്. ബിഗ് ബോസിൽ മത്സരിക്കുന്നുവെന്ന പ്രചാരണത്തിന് പ്രതകരണവുമായി എത്തിയിരിക്കുകയാണ് സുബി.

Advertisements

ALSO READ

ടോവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്ന ‘മിന്നൽ മുരളി’യുടെ ട്രെയിലർ പുറത്ത് ; സിനിമ ഡിസംബർ 24ന് എത്തും, കാത്തിരിപ്പോടെ ആരാധകർ

ബിഗ് ബോസ് സീസൺ 4 ൽ സുബിയും മത്സരിക്കുന്നുണ്ടെന്നായിരുന്നു ഒരു യൂട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്തത്. സുബി സുരേഷിനെക്കൂടാതെ നിരവധി താരങ്ങളുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. നിഷ സാരംഗ്, അനുമോൾ, സ്വാസിക, അമൃത നായർ, ഷഫ്ന, സ്റ്റെബിൻ, ബിനു അടിമാലി, ഷാനവാസ് ഷാനു, ബിജു സോപാനം തുടങ്ങിയവരുടെ ഫോട്ടോയ്ക്കൊപ്പമായാണ് സുബിയേയും ഉൾപ്പെടുത്തിയത്.

ബിഗ് ബോസ് സീസൺ 4 നവംബറിൽ തുടങ്ങുമെന്നും ഇവരാണ് മത്സരാർത്ഥികളെന്നുമായിരുന്നു റിപ്പോർട്ട്. ങേ ഞാനോ, ഇതെപ്പോയെന്ന ക്യാപ്ഷനോടെയായിരുന്നു സുബി തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. നിരവധി പേരാണ് സുബിയുടെ പോസ്റ്റിന് താഴെയായി അഭിപ്രായം പറഞ്ഞെത്തിയത്.

ലെ സുബി, നമ്മൾ പോലും അറിയാതെ നമ്മൾ ബിഗ് ബോസായി ഷാജിയേട്ടാ. ഇജ്ജ് മുണ്ടണ്ട അതൊക്കെ ഞങ്ങൾക്ക് അറിയാം. ഒളിപ്പിച്ചു വെച്ചതാണല്ലേ, നല്ലൊരു ഭാവി കാണുന്നുണ്ട്. സുബിയെ എടുത്ത സ്ഥിതിക്ക് നമ്മുടെ ബോച്ചയേയും കൂടി എടുക്കായിരുന്നു. ബിഗ്ബോസിൽ പോയാൽ ഒള്ള ഇമേജ് കൂടി പോകും. സുബി ചേച്ചി പോകരുത്. സ്‌കിറ്റിലൂടെയും കുട്ടിപട്ടാളത്തിലൂടെയും.

തമാശക്കാരി ചിരികുടുക്ക ചേച്ചിയെ എല്ലാർക്കും ഒരുപാട് ഇഷ്ടാണ്. ഒരുപാട് സ്റ്റേജ് ഷോ ഒക്കെ ചേച്ചിക്ക് കിട്ടും. ബിഗ്ബോസ് വൻ തുക തന്നാലും പോകരുതേ…നമ്മൾ എത്ര ശാന്തരായാലും ചിലപ്പോൾ പ്രതികരിക്കും. എന്ന തുടങ്ങി ആ ഒരു പ്രതികരണം ആണ് ചർച്ച ചെയ്തു വലുതാക്കി ഗോസിപ് ആയി വരുന്നത്. അതുകൊണ്ട് ബിഗ്ബോസിൽ വരരുത്.

ALSO READ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു

ഞാൻ ലാലേട്ടന്റെ കട്ട ഫാൻ ആണ് പക്ഷെ ബിഗ് ബോസ് എന്ന് കേൾക്കുമ്പോൾ എന്താണാവോ ലാലേട്ടനോട് ദേഷ്യം വരും. സുബി ചേച്ചി നിങ്ങൾ ഇ മാതിരി കൂതറ പരിപാടിക്ക് പോയി ഉള്ള വില കളയരുത് പറഞ്ഞെന്നെ ഉള്ളൂ. അത് സർപ്രൈസ് ആണെന്ന് കരുതിയാണ് പക്ഷെ ലീക്ക് ആയി. ബിഗ് ബോസിലേക്ക് എന്ത് വന്നാലും പോവരുതെന്നാണ് കൂടുതൽ പേരും അഭിപ്രായം പറഞ്ഞിട്ടുള്ളത്.

Advertisement