അമ്മയുടെ ഓർമ്മകളിൽ നീറി അർജ്ജുൻ കപൂർ; അമ്മയെ കുറിച്ചുള്ള കുറിപ്പ് പങ്ക് വെച്ച് താരം

120

ചെറുപ്പം മുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച കുടുംബമാണ് അർജ്ജുൻ കപൂറിന്റേത്. നിർമ്മാതാവ് ബോണി കപൂറിന്റെ മകനായ അർജ്ജുൻ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലൈക അറോറയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടൻ കൂടിയാണ് അർജജുൻ.

ശ്രീദേവിയുമായുള്ള പ്രണയത്തിന്റെ പേരിൽ അർജ്ജുന്റെ ചെറുപ്പത്തിലാണ് അച്ഛൻ ബോണി കപൂറും അമ്മ മോണശൗരിയും വേർപിരിയുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ അർജ്ജുനെ മാനസികമായി തളർത്തി. അമ്മ മോണയുമായി ആയിരുന്നു അർജ്ജുനന് അടുപ്പം കൂടുതൽ. പക്ഷെ മോണയുടെ മരണം അർജജുനെയും സഹോദരിയെയും വല്ലാതെ തളർത്തി. ഇപ്പോഴിതാ അമ്മയുടെ ജന്മദിനത്തിൽ അർജ്ജുൻ പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Advertisements

Also Read
അന്ന് കരഞ്ഞുകൊണ്ടാണ് ഞാൻ വീട്ടിലേക്ക് തിരിച്ച് വന്നത്; രണ്ട് വർഷത്തിന് ശേഷം ഞാനെന്റെ ആദ്യ മ്യൂസിക് വീഡിയോ ചെയ്തു, ഓർമ്മകൾ പങ്ക് വെച്ച് സമീറ റെഡ്ഡി

1997 ൽ അർജ്ജുൻ എഴുതിയ ഡയറിയിലെ വരികളാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്ക് വെച്ചിരിക്കുന്നത്. അർജ്ജുൻ അമ്മയെക്കുറിച്ച് എഴുതിയത് ഇങ്ങനെ; ‘അമ്മയെന്നാൽ എന്താണ്. ചിലർ പറയുന്നു അത് ദൈവത്തിന്റെ രണ്ടാമത്തെ രൂപമാണെന്ന്. ഞാൻ പറയുന്നു അമ്മയെന്നത് സുഹൃത്തും സഹോദരനും ചിലപ്പോൾ അച്ഛനുമാണ്, എന്റെ അമ്മ സ്വർണത്തേക്കാൾ മൂല്യമുള്ളതാണ്. പൂവിതളിനേക്കാൾ മൃദുവാണ്, അമ്മ ഒരിക്കലും കരയരുത്’

അമ്മ ഇപ്പോൾ എവിടെ ആണെന്ന് അറിയില്ല. എവിടെ ആണെങ്കിലും എന്നെ ഓർത്ത് അമ്മക്ക് അഭിമാനിക്കാൻ പറ്റുമെന്ന് ഞാൻ കരുതുന്നു. എന്റെ എല്ലാമെല്ലാമായ അമ്മക്ക് പിറന്നാൾ ആശംസകൾ. അർജ്ജുന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് 45 ദിവസം മുന്നാണ് അമ്മ മോണശൗരി മരണമടയുന്നത്. 2012 ലാണ് അത്. തന്റെ നേട്ടങ്ങൾ കാണാൻ അമ്മയില്ല എന്ന്ത് തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

Courtesy: Public Domain

Also Read
എന്ന് ആരാണ് പറഞ്ഞത്? സ്വാസിക പറഞ്ഞത് തെറ്റ്; അംഗീകരിക്കാനാകാത്ത പരാമര്‍ശം; താരത്തിന് എതിരെ മാളവിക മോഹനന്‍

അച്ഛന്റെ രണ്ടാം ഭാര്യയായി കയറിവന്ന ശ്രീദേവിയുടെ മരണ ശേഷം ആണ് അർജുൻ കപൂർ അച്ഛൻ ബോണി കപൂറുമായും ജാൻവി കപൂർ, ഖുശി കപൂർ എന്നീ സഹോദരിമാരായും അടുക്കുന്നത്. അതുവരെയും അവരിൽ നിന്നെല്ലാം മാറി നില്ക്കുകയായിരുന്നു അർജ്ജുൻ

Advertisement