അന്ന് കരഞ്ഞുകൊണ്ടാണ് ഞാൻ വീട്ടിലേക്ക് തിരിച്ച് വന്നത്; രണ്ട് വർഷത്തിന് ശേഷം ഞാനെന്റെ ആദ്യ മ്യൂസിക് വീഡിയോ ചെയ്തു, ഓർമ്മകൾ പങ്ക് വെച്ച് സമീറ റെഡ്ഡി

208

ഒരു കാലത്ത് തെന്നിന്ത്യയിലെ വില കൂടിയ താരങ്ങളിൽ ഒരാളായിരുന്നു സമീറ റെഡ്ഡി. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നില്ക്കുകയാണ് നടി. ഇപ്പോൾ രണ്ട് മക്കളുള്ള താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമി നേരം കൊണ്ടാണ് വൈറലാകാറുള്ളത്. നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്.

സമീറ ജനിച്ചതും വളർന്നതും മുംബൈയിലാണ്. വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് താരം തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്നത്. സൂര്യയായിരുന്നു സിനിമയിലെ നായകൻ. തുടർന്ന് മലയാളത്തിൽ മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന സിനിമയിലും അഭിനയിച്ചിരുന്നു. പക്ഷെ താൻ അഭിനയത്തിൽ നിന്ന് മാറി നില്ക്കുകയാണെന്ന് 2013 ലാണ് താരം വെളിപ്പെടുത്തിയത്

Advertisements

Also Read
എന്ന് ആരാണ് പറഞ്ഞത്? സ്വാസിക പറഞ്ഞത് തെറ്റ്; അംഗീകരിക്കാനാകാത്ത പരാമര്‍ശം; താരത്തിന് എതിരെ മാളവിക മോഹനന്‍

ഇപ്പോഴിതാ തന്റെ ഫ്‌ളാഷ് ബാക്ക് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് സമീറ. ആദ്യമായി താൻ ക്യാമറക്ക് മുന്നിലെത്തിയ ഓർമ്മകളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. 1998 ലാണ് ഞാൻ ആദ്യമായി ഓഡിഷനിൽ പങ്കെടുക്കുന്നത്. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രമായിരുന്നു അത്. പേടി കാരണം എനിക്ക് നല്ല രീതിയിൽ പെർഫോമൻസ് ചെയ്യാൻ സാധിച്ചില്ല.

അന്ന് കരഞ്ഞുക്കൊണ്ടാണ് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ഞാൻ ഒരു വാച്ച് കമ്പനിയിൽ രണ്ട് വർഷത്തിന് ജോലിക്ക് കയറി. പിന്നീട് ധൈര്യം സമ്മതിച്ച് എന്റെ ആദ്യ വീഡിയോയിൽ അഭിനിയിച്ചു. ആഹിസ്ത കിജിയെ എന്നായിരുന്നു ആ മ്യൂസിക് വീഡിയോ ആൽബത്തിന്റെ പേര്. താരം പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം നാടൻ വേഷത്തിലുള്ളതാണ്.

Also Read
ബാലതാരമായി സിനിമയില്‍, മോഹന്‍ലാലിന്റെ നായികയായി തിളങ്ങുന്നതിനിടെ ഡോക്ടറുമായി വിവാഹം; സിനിമ ഉപേക്ഷിച്ച കാര്‍ത്തികയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

നാടൻ ലുക്കിൽ ദാവണിയണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് സമീറ പങ്ക് വെച്ചിരിക്കുന്നത്. സ്‌കൂൾ കുട്ടികളെപ്പോലെ മുടി രണ്ട് ഭാഗം പിന്നികെട്ടി, കനകാംബരപ്പൂ തലയിൽ ചൂടി അതിസുന്ദരിയായാണ് താരത്തെ ചിത്രങ്ങളിൽ കാണുന്നത്. ചിത്രത്തിന് താഴെ നിരവധി പേർ ഇതിനൊടകം കമന്റുമായി എത്തിക്കഴിഞ്ഞു. സമീറയുടെ ആദ്യ മ്യൂസിക് ആൽബം കണ്ടത് മുതൽ എനിക്ക് കടുത്ത ആരാധനയൊക്കെയാണെന്ന് പറഞ്ഞ് ആരാധകർ എത്തിയിട്ടുണ്ട്.

Advertisement