അര്‍ണവേ നീ ഇത് കാണുന്നുണ്ടോ? ദിവ്യശ്രീയുടെ വളകാപ്പ് ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് ആരാധകര്‍; അന്‍ഷിതയ്‌ക്കൊപ്പം കറങ്ങി നടന്ന് അര്‍ണവ്

567

തമിഴ് സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധറും അര്‍ണവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അര്‍ണവിനെ വിവാഹം കഴിക്കാനായി ദിവ്യ മുസ്ലീം മതം സ്വീകരിച്ചിരുന്നു.

ഗര്‍ഭിണി ആണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ഭര്‍ത്താവ് തന്നില്‍ നിന്നും അകന്ന് പോവുകയാണെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലായതായും ആരോപിച്ച ദിവ്യ ത്തന്നെ നടി ഉപദ്രവിച്ചെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഈ വിഷത്തില്‍ താരങ്ങള്‍ ഇതുവരെയും പ്രതികരണവുമായി എത്തിയിരുന്നില്ല.

Advertisements

എന്നാല്‍, ദിവ്യയുടെ ആരോപണത്തില്‍ ഉള്ള നടി അന്‍ഷിത ആണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇപ്പോഴിതാ, അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടിയെ പുറത്താക്കി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ALSO READ- പ്രണയിച്ചാണ് വിവാഹം ചെയ്തത്; വിളിച്ചപ്പോള്‍ തന്നെ അവള്‍ ഇറങ്ങിവന്നു; അന്ന് പെയിന്റിങ് പണിക്ക് പോയതും ഇപ്പോള്‍ ഫോര്‍ച്ച്യൂണര്‍ സ്വന്തമാക്കിയതും അവള്‍ കാരണം: ബിനു അടിമാലി

അര്‍ണവും അന്‍ഷിതയും അഭിനയിക്കുന്ന ചെല്ലമ്മ ഷൂട്ടിങ് ലൊക്കേഷനില്‍ ദിവ്യശ്രീ അര്‍ണവിനെ കാണാന്‍ പോയപ്പോള്‍ അര്‍ണവും അന്‍ഷിതയും അടുത്തിടപഴകുകയായിരുന്നു എന്നും താന്‍ അത് ചോദ്യം ചെയ്ത ഗര്‍ഭിണി ആയിരുന്ന ദിവ്യശ്രീ അന്‍ഷിത വെള്ളക്കുപ്പികൊണ്ട് വയറിലേക്ക് എറിയുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്. അതോടൊപ്പം ദിവ്യശ്രീയെവിളിച്ച് തന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണെന്നും തുടങ്ങി മറ്റു മോശമായി സംസാരിച്ചെന്നും അതിന്റെ കോള്‍ റെക്കോര്‍ഡ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. ഇതോടെ അന്‍ഷിതയ്ക്ക് എതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.

ആ സമയത്ത് ഗര്‍ഭിണിയായ ഭാര്യയുടെ കൂടെ നില്‍ക്കാതെ അന്‍ഷിതയെ സപ്പോര്‍ട്ട് ചെയ്ത് അര്‍ണവ് രംഗത്തെത്തിയതും വിലയി വിവാദമായിരുന്നു. അന്‍ഷിതയും അര്‍ണവും ചെല്ലമ്മ സീരിയലില്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ട്.

ALSO READ- എനിക്ക് സങ്കടമൊക്കെ വന്നു; കണ്ണുനിറഞ്ഞ് മഞ്ജുവിന്റെ അമ്മ; കണ്ണീരോടെ മഞ്ജു വാര്യരും; വൈറല്‍ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ദിവ്യശ്രീയുടെ വളകാപ്പ് ചടങ്ങുകയാണ്. നടി റീഹാനയുടെ നേതൃത്വത്തില്‍ നടത്തിയതിന്റെ വളകാപ്പ് വീഡിയോയും ചിത്രങ്ങളുമാണ് പങ്കുവെച്ചിരിക്കുന്നത്. അര്‍ണവുമായി വേര്‍പിരിഞ്ഞ ദിവ്യശ്രീ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്ക് വെച്ച് എത്തുന്നുണ്ട്.

ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും തന്റെ ഗര്‍ഭകാലം ആസ്വദിക്കുന്ന തിരക്കിലാണ് ദിവ്യശ്രീ. ഗര്‍ഭിണിയായ ഭാര്യയെ ശ്രദ്ധിക്കാതെ അന്‍ഷിതയ്‌ക്കൊപ്പം കറങ്ങി നടക്കുന്ന അര്‍ണവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇയരുന്നത്. വളകാപ്പ് ചിത്രങ്ങള്‍ക്ക താഴെ, അര്‍ണ്ണവേ നീ ഇത് കാണുന്നുണ്ടോ ? നിന്റെ കുഞ്ഞാണ് അത് എന്നൊക്കെയാണ് കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന അന്‍ഷിതയ്ക്ക് ഈ പ്രശ്‌നത്തോടെ ഒരുപാട് ആരാധകരെയാണ് നഷ്ടമായത്.

Advertisement