പ്രണയിച്ചാണ് വിവാഹം ചെയ്തത്; വിളിച്ചപ്പോള്‍ തന്നെ അവള്‍ ഇറങ്ങിവന്നു; അന്ന് പെയിന്റിങ് പണിക്ക് പോയതും ഇപ്പോള്‍ ഫോര്‍ച്ച്യൂണര്‍ സ്വന്തമാക്കിയതും അവള്‍ കാരണം: ബിനു അടിമാലി

3720

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും എത്തി മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും എല്ലാം തന്നെ ഒരു പോലെ തിളങ്ങി നില്‍ക്കുന്ന കലാകാരനാണ് ബിനു അടിമാലി. നടനായും സ്റ്റേജ് പെര്‍ഫോര്‍മര്‍ ആയും മിമിക്രി കലാകാരാനായും പ്രിയങ്കരനായ ബിനുവിന് ആരാധകരും ഏറെയാണ്.

മിനിസ്‌ക്രീനിലെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട മണിയന്‍ പിള്ള രാജുവാണ് ബിനുവിന് സിനിമയില്‍ ആദ്യമായി ഒരു വേഷം നല്‍കാന്‍ ഇടപെട്ടത്. ആദ്യ ചിത്രം തല്‍സമയം ഒരു പെണ്‍കുട്ടിയാണ്. തുടര്‍ന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം, കാര്‍ബണ്‍ തുടങ്ങി അമ്പതോളം സിനിമകളില്‍ ബിനു അഭിനയിച്ചു.

Advertisements

ബിനുവിന്റെ മാതാപിതാക്കള്‍ കൃഷിക്കാരാണ്. താരം മുന്‍പ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. മൂത്തവന്‍ ആത്മിക് പ്ലസ് ടുവിനും. രണ്ടാമത്തവള്‍ മീനാക്ഷി ഏഴാം ക്ലാസിലും. ഇളയവള്‍ ആമ്പല്‍ 3 വയസ്സുകാരിയുമാണ്.

ALSO READ- എനിക്ക് സങ്കടമൊക്കെ വന്നു; കണ്ണുനിറഞ്ഞ് മഞ്ജുവിന്റെ അമ്മ; കണ്ണീരോടെ മഞ്ജു വാര്യരും; വൈറല്‍ വീഡിയോ

തനിക്ക് ബിനു അടിമാലി എന്ന പേര് താന്‍ തന്നെ ഇട്ടതാണ്. കലാഭവനില്‍ കയറിയപ്പോള്‍ കലാഭവന്‍ ബിനു എന്ന് ആക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മാറ്റിയില്ല. നാടിന്റെ പേര് കൂടെ നില്‍ക്കുന്നതാണ് ഇഷ്ടം. ഒരുപാട് സ്വപ്നങ്ങള്‍ കണ്ട ഒരു വ്യക്തിയാണെന്നും നമ്മുക്ക് ഒരു ഫോണോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു നമ്മുടേതെന്നും താരം പറയുന്നു.

പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിളിച്ചപ്പോള്‍ തന്നെ ഇറങ്ങി വന്നു. ജീവിതത്തില്‍ സീരിയസ്‌നെസ്സ് ഇല്ലായിരുന്നു. മുന്‍പ് വാടകവീട്ടില്‍ ആയിരുന്നു താമസം. അവള്‍ വന്ന ശേഷം ജീവിതം ആകെ മാറി മറിഞ്ഞു. പെണ്ണിനെ ഇറക്കി കൊണ്ടുവന്നപ്പോള്‍ വലിയ ഇഷ്യൂ ആയി.

ALSO READ- മകള്‍ എന്റെ കാര്യത്തില്‍ പൊസെസീവ് ആണ്; അവളെ ഒളിപ്പിച്ചുവെയ്ക്കുന്നതല്ല: തുറന്ന് പറഞ്ഞ് ശോഭന

ആദ്യം കുഞ്ഞമ്മയുടെ വീട്ടിലേക്ക് ആണ് അവളേയും കൊണ്ട് പോകുന്നത്. അവിടെ നിന്നുമാണ് ജീവിതം മാറുന്നത്. പെയിന്റിങ് പണിക്ക് ഞാന്‍ പോയി തുടങ്ങുന്നത് അവിടെ നിന്നാണ്. ആ സമയത്താണ് നിറയെ പരിപാടികള്‍ വന്നു തുടങ്ങിയത്. പിന്നെ അന്ന് മുതല്‍ ഇന്നോളം വലിയ കഷ്ടപ്പാടുകള്‍ ഇല്ലാതെ പോകുന്നുണ്ട്.

അതുകൂടാതെ താന്‍ ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയത് തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നെന്ന് പറയുകയാണ് ബിനു അടിമാലി. മൂത്തമോനെ പോലെയാണ് കാറിനെ നോക്കുന്നത്. ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് എന്റേത് തന്നെ ആണോ എന്ന് ചിന്തിക്കാറുണ്ട് എന്നും ബിനു പറയുന്നു.

സ്റ്റാര്‍മാജിക്കില്‍ ബോഡി ഷെയ്മിങ് ആണ് എന്ന് പറയാന്‍ ആകില്ല. അങ്ങനെ ആണെങ്കില്‍ ചാക്യാര്‍ കൂത്തൊന്നും കാണാന്‍ ആകില്ലെന്നാണ് താരത്തിന്റെ മറുപടി.ിച്ചു അതിനകത്ത് 90 ദിവസമൊക്കെ ഇട്ടാല്‍ എനിക്ക് ഭ്രാന്ത് പിടിച്ചു പോകും.

Advertisement