എന്റെ ജീവിതത്തിന്റെ പ്രകാശമായി നിറഞ്ഞുനില്‍ക്കുന്നവള്‍, സ്‌നേഹനിധിയായ ഭാര്യ, നല്ലൊരു അമ്മ, ഭാര്യ നിമ്മിയെ കുറിച്ച് അരുണ്‍ഗോപന്‍ പറയുന്നു

239

ഒരുകാലത്ത് ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍. ഈ ഷോയിലെ മല്‍സരാര്‍ത്ഥിയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് അരുണ്‍ ഗോപന്‍. ഐഡിയ സ്റ്റാര്‍ സിങ്ങറിന് പിന്നാലെ പിന്നണി ഗാനരംഗത്തും സജീവമായ അരുണ്‍ ഗോപന്‍ പെട്ടെന്ന് പ്രശസ്തന്‍ ആവുകയായിരുന്നു.

Advertisements

നിരവധി സൂപ്പര്‍ ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കിയും അരുണ്‍ ഗോപന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അരുണ്‍ ഗോപന്റെ ഭാര്യ നിമ്മി അരുണ്‍ ഗോപനും മലയാളികള്‍ക്ക് സുപരിചിതയാണ്. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരകയായും യൂട്യൂബ് വ്ളോഗറായും സജീവസാന്നിദ്ധ്യമാണ് നിമ്മിയും.

Also Read: തേര്‍ഡ് ക്ലാസ് അടിപടമാണ് കിരീടം എന്ന് പറഞ്ഞു, ഞാന്‍ ഗുരുതുല്യനായി കാണുന്ന സംവിധായകനായിരുന്നു അങ്ങനെ പറഞ്ഞത്, തുറന്നുപറഞ്ഞ് സിബി മലയില്‍

കോഴിക്കോട് സ്വദേശിയാണ് ഡോക്ടര്‍ അരുണ്‍. സംഗീത രംഗത്തും അരുണ്‍ വളരെയേറെ സജീവമാണ്. പിന്നണി ഗാനരംഗത്തും അരുണ്‍ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്. പിന്നണി ഗാനാലാപന രംഗത്ത് സജീവമായി മാറിയ ശേഷമാണ് അരുണ്‍ ഗോപന്‍ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്.

ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ നിമ്മിയും അരുണ്‍ഗോപനും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിമ്മിയുടെ ജന്മദിനത്തില്‍ അരുണ്‍ ഗോപന്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Also Read: വെല്ലുവിളി നിറഞ്ഞ ജീവിതം, തുണയായി എത്തിയത് ചിപ്പിയും രഞ്ജിത്തും, അന്ന് ചേര്‍ത്തുപിടിച്ചില്ലായിരുന്നുവെങ്കില്‍ ആദിത്യനെന്ന കലാകാരനെ ലോകം കാണില്ലായിരുന്നു

തന്റെ ജീവിതത്തിന്റെ പ്രകാശമായി നില്‍ക്കുന്നവളാണ്, ഡാന്‍സറാണ്, ഇന്‍ഫ്‌ളൂവന്‍സറാണ്, സ്‌നേഹനിധിയായ ഭാര്യയാണ്, നല്ലൊരു അമ്മയുമാണ് എന്നും തന്റെ ജീവിതത്തിലെ ഷൈനിംഗ് സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്നുമാണ് അരുണ്‍ ഗോപന്‍ പോസ്റ്റില്‍ കുറിച്ചത്.

Advertisement