തേര്‍ഡ് ക്ലാസ് അടിപടമാണ് കിരീടം എന്ന് പറഞ്ഞു, ഞാന്‍ ഗുരുതുല്യനായി കാണുന്ന സംവിധായകനായിരുന്നു അങ്ങനെ പറഞ്ഞത്, തുറന്നുപറഞ്ഞ് സിബി മലയില്‍

159

വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.

Advertisements

കൂടാതെ, മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ മായാമയൂരം എന്ന സിനിമയും ഒരുക്കിയത് സിബി മലയില്‍ ആയിരുന്നു. ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍.

Also Read: വെല്ലുവിളി നിറഞ്ഞ ജീവിതം, തുണയായി എത്തിയത് ചിപ്പിയും രഞ്ജിത്തും, അന്ന് ചേര്‍ത്തുപിടിച്ചില്ലായിരുന്നുവെങ്കില്‍ ആദിത്യനെന്ന കലാകാരനെ ലോകം കാണില്ലായിരുന്നു

കിരീടം സിനിമ കണ്ട് ഒരാഴ്ച കഴിഞ്ഞ് ഒരു പ്രമുഖ സംവിധായകന്‍ തന്നെ വിളിച്ച് നെഗറ്റീവ് കമന്റ്‌സ് പറഞ്ഞുവെന്ന് സിബിമലയില്‍ പറയുന്നു. കോള്‍ ചെയ്തപ്പോള്‍ അദ്ദേഹം ആദ്യം തന്നോട് സിനിമ എങ്ങനെ പോകുന്നുവെന്ന് ചോദിച്ചുവെന്നും നന്നായി പോകുന്നുവെന്ന് താന്‍ പറഞ്ഞുവെന്നും സിബി മലയില്‍ പറഞ്ഞു.

താന്‍ കേട്ടത് അത് തേര്‍ഡ് ക്ലാസ് അടിപടമാണല്ലോ എന്നാണല്ലോ എന്ന് ആ പ്രമുഖ സംവിധായകന്‍ പറഞ്ഞു. താന്‍ ഗുരുതുല്യനായി കാണുന്ന സംവിധായകനായിരുന്നു തന്റെ സിനിമയെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നും അങ്ങനെ കാണുന്നവര്‍ക്ക് അങ്ങനെയും കാണാം എന്നായിരുന്നു താന്‍ നല്‍കിയ മറുപടിയെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഒടുവില്‍ ശാന്തരായി വിജയ് ആരാധകര്‍ , സിനിമ പ്രതീക്ഷിച്ചത് പോലെ വിജയിച്ചോ ?

സിനിമയുടെ വിതരണക്കാര്‍ കിരീടത്തിന്റെ കഥ കേള്‍ക്കാന്‍ വന്നപ്പോള്‍ അവര്‍ക്ക് ആദ്യം ഇഷ്ടപ്പെട്ടു. എന്നാല്‍ നായകന്‍ ചന്തയില്‍ പോയി കീഴടങ്ങാന്‍ തയ്യാറായി ഇരുന്നു കൊടുക്കുന്ന സീനില്‍ അവര്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് തന്നെയാണ് വേണ്ടതെന്നും തങ്ങളുടെ നായകന്‍ അങ്ങനെയാണ് അവരെ പറഞ്ഞ് മനസ്സിലാക്കിയെന്നും സിബി മലയില്‍ പറയുന്നു.

Advertisement