ഒടുവില്‍ ശാന്തരായി വിജയ് ആരാധകര്‍ , സിനിമ പ്രതീക്ഷിച്ചത് പോലെ വിജയിച്ചോ ?

4959

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് ചിത്രം ലിയോ റിലീസ് ചെയ്തിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഫാന്‍സ് ഷോ നടത്താന്‍ അനുവാദി ഇല്ലാത്തതുകൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് അടക്കമുള്ള വിജയ് ഫാന്‍സ് കേരളത്തില്‍ എത്തിയാണ് ഫസ്റ്റ് ഡേ ഷോ കണ്ടത്. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയില്‍ ഇതുവരെ കാണാത്ത വിജയെ ആണ് കാണാന്‍ സാധിച്ചത്. ഒരു സമയത്ത് വിജയിക്ക് വേണ്ടി മാത്രമായി ബിജിഎം എല്ലാം പ്ലേ ചെയ്തുവരുന്ന ചിത്രങ്ങള്‍ ഉണ്ടായിരുന്നു.

Advertisements

എന്നാല്‍ ഇതില്‍ അതൊന്നും പ്രതീക്ഷിക്കേണ്ട. സാധാരണ പോലത്തെ ചിത്രം തുടങ്ങി അതേപോലെ തന്നെയാണ് മുന്നോട്ടേക്ക് പോകുന്നത്. ഒരു ഫ്‌ലാഷ് ബാക്ക് സ്റ്റോറി ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയ്ക്ക് തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ലിയോ മാറും എന്നതില്‍ സംശയമില്ല. ചിത്രത്തിലെ ഒരു രംഗം പോലും മിസ്സ് ചെയ്യരുത്.

തനിക്ക് ലഭിച്ച റോള്‍ വളരെ മനോഹരമായി തന്നെ ഈ താരം അവതരിപ്പിച്ചു. സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരം. ലൊകേഷ് കനകരാജ് തന്റെ വാക്ക് പാലിച്ചു. ഏവരെയും ആകര്‍ഷിക്കുന്ന കഥ മികച്ച രീതിയില്‍ തന്നെ അദ്ദേഹം സംവിധാനം ചെയ്തു. ഈ ചിത്രത്തിലും ആക്ഷന്‍ രംഗങ്ങളും മനോഹരമായ സംഗീതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

also read
ലുക്ക് ലുക്കേയ്, ബോളിവുഡിലേക്ക് പോകുമോ; മഞ്ജുപിള്ളയുടെ മകളുടെ ഫോട്ടോ വൈറല്‍
ആരാധകര്‍ക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത് എന്ന് പറഞ്ഞ താരം ആ വാക്ക് പൂര്‍ണമായി പാലിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടപ്പോള്‍ നെഗറ്റീവ് അനുഭവപ്പെട്ടു. സിനിമയുടെ ആദ്യഭാഗം 50 മിനിറ്റ് കുറെ വലിച്ചു നീട്ടിയത് പോലെ തോന്നി. അവസാന ഭാഗവും പാളി പോയിട്ടുണ്ട്, തുടങ്ങിയ ചെറിയ ചെറിയ പോരായ്മകള്‍ ഈ ചിത്രത്തില്‍ ഉണ്ട്. എങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചിത്രം ഗംഭീരം തന്നെ.

സഞ്ജയ് ദത്ത് ലിയോ (വിജയ്) യുടെ അച്ഛനായിട്ടാണ് വരുന്നത്. മഡോണ സെബാസ്റ്റിന്‍ ലിയോയുടെ സഹദോരയും. ജീസസ് ഹൊറോസ്‌കോപ് വിശ്വസിച്ച് അച്ഛന്‍ സഹോദരിയെ കൊല്ലുന്നു. അതിന്റെ പ്രതികാര കഥയാണ് സിനിമ.

Advertisement