ഓരോരുത്തരായി കണ്‍മുന്നില്‍ നിന്നും മാഞ്ഞുപോകുന്നു; സംവിധായകന്‍ ആദിത്യന്റെ മരണവാര്‍ത്ത വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് സഹതാരങ്ങള്‍

453

നിരവധി മികച്ച സീരിയലുകൾ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സംവിധായകനാണ് ആദിത്യൻ. ഇദ്ദേഹത്തിന്റെ മരണവാർത്ത ഇന്നാണ് പുറംലോകം അറിഞ്ഞത്. അതിൻറെ ഞെട്ടലിലാണ് പ്രേക്ഷകർ അടക്കം. 47 വയസ്സായിരുന്നു ആദിത്യന്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നിരവധി സീരിയലുകൾ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.

Advertisements

സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പര ആയ സാന്ത്വനത്തിന്റെ സംവിധായകൻ ഇദ്ദേഹമായിരുന്നു. ഇതുകൂടാതെ അമ്മ ,വാനമ്പാടി ,ആകാശദൂത് ,തുടങ്ങിയ ഹിറ്റ് പരമ്പരകൾ എല്ലാം സംവിധാനം ചെയ്തത് ആദിത്യൻ. ഒറ്റവാക്കിൽ പറഞ്ഞാൽ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ.

ഇദ്ദേഹത്തിൻറെ സ്വാന്തനത്തിന് ആരാധകർ ഏറെയായിരുന്നു. സീരിയൽ അഭിനേതാക്കൾക്ക് ഇദ്ദേഹത്തിന്റെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി പേരാണ് ഇദ്ദേഹത്തിനൊപ്പം ഉള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയത് .

also read
ഒടുവില്‍ ശാന്തരായി വിജയ് ആരാധകര്‍ , സിനിമ പ്രതീക്ഷിച്ചത് പോലെ വിജയിച്ചോ ?
‘എന്ത് പറയണം എന്നറിയില്ല ജീവിതത്തിൽ കൂടെ ചേർത്ത് നിർത്തി വളർത്തിയ ഓരോരുത്തരായി കണ്ണ് മുന്നിൽ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല അത്രമാത്രം എന്റെ അഭിനയജീവിതത്തിൽ ഗുരുനാഥനായും ജീവിതത്തിൽ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക് എങ്ങനെ ആദരാഞ്ജലികൾ അർപ്പിക്കണം എന്നറിയില്ല…. ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാൻ കരുത്തു നൽകട്ടെ ഈശ്വരൻ’ എന്നാണ് ഉമാ നായർ കുറിച്ചത്.

Advertisement