വെല്ലുവിളി നിറഞ്ഞ ജീവിതം, തുണയായി എത്തിയത് ചിപ്പിയും രഞ്ജിത്തും, അന്ന് ചേര്‍ത്തുപിടിച്ചില്ലായിരുന്നുവെങ്കില്‍ ആദിത്യനെന്ന കലാകാരനെ ലോകം കാണില്ലായിരുന്നു

507

നിരവധി മികച്ച സീരിയലുകള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച സംവിധായകനാണ് ആദിത്യന്‍. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ഇന്നാണ് പുറംലോകം അറിഞ്ഞത്. അതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍ അടക്കം. 47 വയസ്സായിരുന്നു ആദിത്യന്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നിരവധി സീരിയലുകള്‍ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.

Advertisements

സീരിയല്‍ പ്രേമികളുടെ ഇഷ്ട പരമ്പര ആയ സാന്ത്വനത്തിന്റെ സംവിധായകന്‍ ഇദ്ദേഹമായിരുന്നു. ഇതുകൂടാതെ അമ്മ ,വാനമ്പാടി ,ആകാശദൂത് ,തുടങ്ങിയ ഹിറ്റ് പരമ്പരകള്‍ എല്ലാം സംവിധാനം ചെയ്തത് ആദിത്യന്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍.

Also Read: എന്നെ കിളവി എന്ന് വിളിക്കുന്നു, വിവാഹം കഴിക്കാതെ ഡാന്‍സ് കളിച്ച് നടക്കുന്നതുകൊണ്ടും വിമര്‍ശിച്ച് അവര്‍ വരുന്നു; ദില്‍ഷ

ഇദ്ദേഹത്തിന്റെ സ്വാന്തനത്തിന് ആരാധകര്‍ ഏറെയായിരുന്നു. സീരിയല്‍ അഭിനേതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പേരാണ് ഇദ്ദേഹത്തിനൊപ്പം ഉള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയത് .

ഒത്തിരി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ആദിത്യന്റെ ജീവിതം. പ്രതിസന്ധി നേരിടുന്ന സമയത്ത് ആദിത്യന് താങ്ങായി കൂടെയുണ്ടായിരുന്നത് നടി ചിപ്പിയും ഭര്‍ത്താവും നിര്‍മ്മാതാവുമായ രഞ്ജിത്ത് രജപുത്രയുമായിരുന്നു. ആദിത്യന്‍ നേരിട്ട ദുരിത സമയത്തെല്ലാം ഇരുവരും തണലായി ഒപ്പമുണ്ടായിരുന്നു.

Also Read: എന്നെ കിളവി എന്ന് വിളിക്കുന്നു, വിവാഹം കഴിക്കാതെ ഡാന്‍സ് കളിച്ച് നടക്കുന്നതുകൊണ്ടും വിമര്‍ശിച്ച് അവര്‍ വരുന്നു; ദില്‍ഷ

നടക്കില്ലെന്ന് തോന്നിയ ആദിത്യന്റെ സീരിയല്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയി അത് സൂപ്പര്‍ഹിറ്റാക്കി മാറ്റിയത് രഞ്ജിത്താണ്. ഇടക്കുവെച്ച് സീരിയല്‍ സംപ്രേക്ഷണം നിന്നുപോയിരുന്നു. അന്ന് രഞ്ജിത്തിന്റെ നല്ലമനസ്സുകൊണ്ടാണ് വീണ്ടും സീരിയല്‍ തുടങ്ങാന്‍ ആദിത്യന് കഴിഞ്ഞത്. രഞ്ജിത്ത് ആദിത്യന്റെ പത്ത് ലക്ഷത്തോളമുള്ള ബാധ്യത തീര്‍ത്ത് അദ്ദേഹത്തെ സ്വതന്ത്ര്യ സംവിധായകനാക്കി മാറ്റുകയായിരുന്നു.

ചിപ്പിയാണ് ആദിത്യനെ കുറിച്ച് രഞ്ജിത്തിനോട് സംസാരിക്കുന്നത്. വീട്ടില്‍ പൂജാമുറിയുണ്ടെങ്കില്‍ അവിടെ രഞ്ജിത്ത് സാറിന്റെ ഫോട്ടോ വെച്ച് പൂജിക്കുമെന്ന് ആദിത്യന്‍ പറഞ്ഞിരുന്നു. രഞ്ജിത്ത് അന്ന് ആദിത്യനെ ചേര്‍ത്തുപിടിച്ചില്ലായിരുന്നുവെങ്കില്‍ ആദിത്യനെന്ന കലാകാരനെ ലോകം കാണില്ലായിരുന്നു.

Advertisement