മുടിയൊക്കെ ബോബ് ചെയ്ത, തടിച്ചുരണ്ട മീര ജാസ്മിൻ അല്ല, ആ പഴയ മീര തന്നെ: അരുൺ ഗോപിക്ക് ഒപ്പമുള്ള ചിത്രം വൈറൽ

155

മഞ്ജു വാര്യർക്ക് ശേഷം മലയാളികൾക്ക് ലഭിച്ച മികച്ച നടിയായിരുന്നു മീര ജാസ്മിൻ. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ കരയിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത നടി.

എന്നാൽ, പെട്ടെന്നു തന്നെ മീര ജാസ്മിൻ സിനിമാ രംഗത്തുനിന്ന് മാറിനിന്നിരുന്നു. വിവാദങ്ങളും പിന്നീട് നടന്ന വിവാഹവും മീരയെ മാറ്റി നിർത്തി.

Advertisements

ഇടയ്ക്ക് കണ്ടാൽ മനസ്സിലാകാത്തവിധം മേക്കോവറിലാണ് മീര എത്തിയിരുന്നത്. മുടിയൊക്കെ ബോബ് ചെയ്ത് തടിച്ചുരുണ്ട മീരയെ കണ്ട് മലയാളികൾ ഞെട്ടിയിരുന്നു.

ഇത് ഞങ്ങടെ മീരയല്ലെന്ന് ആരാധകർ പറഞ്ഞു. മീരയുടെ സൗന്ദര്യമൊക്കെ എവിടെ പോയെന്ന് പലരും ചോദിച്ചു. പൂമരം എന്ന ചിത്രത്തിലാണ് അവസാനമായി മീരയെ അതിഥി വേഷത്തിൽ കണ്ടത്.

ഇപ്പോഴിതാ മീര ജാസ്മിൻ എത്തിയിരിക്കുന്നു. പഴയ മീര തന്നെ. നിഷ്‌കളങ്കമായ ചിരിയും ഭാവവും..ഇതാണ് ക്യൂട്ട് മീര. താരത്തെ തിരിച്ചു കിട്ടിയെന്ന് മലയാളികൾ പറയുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ ഗോപിയാണ് മീര ജാസ്മിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടത്.

നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ പേജിലൂടെ മീരയ്‌ക്കെപ്പമുള്ള ചിത്രം അരുൺ ഗോപി പങ്കുവെച്ചത്.

മീരയെ ചേർത്തുനിർത്തിയുള്ള സെൽഫിയായിരുന്നു അത്. ഇരുവരും ദുബായിൽ വെച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളായിരുന്നിത്.

മലയാളത്തിലെ പുതുമുഖ സംവിധായകന്മാരിൽ ഒരാളായ അരുൺ ഗോപിയ്‌ക്കൊപ്പം മീരയുടെ പുതിയ ചിത്രങ്ങൾ കണ്ടതോടെ ആരാധകരും ആകാംഷയിലാണ്.

നടി വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നതിന്റെ ഭാഗമായിട്ടാണോ ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.

Advertisement