നിറവയറുമായി കാമുകി: താൻ വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവച്ച് അർജുൻ രാംപാൽ

22

താൻ വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടൻ അർജുൻ രാംപാൽ.

കാമുകി ഗബ്രിയേല ഡെമെട്രിയാഡെസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത അറിയിച്ചത്. ചിത്രത്തിൽ നിറവയറുമായാണ് ഗബ്രിയേലയെ കാണാനാകുക.

Advertisements

നിന്നെ കിട്ടിയതിലും എല്ലാം വീണ്ടും തുടങ്ങാൻ കഴിഞ്ഞതിലും ഭാഗ്യവാനാണ് എന്ന് കുറിച്ചാണ് അർജുൻ ചിത്രം പോസ്റ്റ് ചെയ്തത്.

മുൻ മിസ് ഇന്ത്യ മെഹർ ജെസിയയാണ് അർജുന്റെ ആദ്യ ഭാര്യ. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.

20വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിഞ്ഞത്. മോഡലും നടിയുമാണ് അർജുന്റെ ഇപ്പോഴത്തെ കാമുകി ഗബ്രിയേല.

Advertisement