ഇട്ടിമാണിക്കും ബിഗ്ബ്രദറിനും തുടക്കമായി, ഒരേ ദിവസം 2 ചിത്രങ്ങൾക്ക് തുടക്കം കുറിച്ച് ഞെട്ടിച്ച് ലാലേട്ടൻ

31

താരചക്രവർത്തി സൂപ്പർ സ്റ്റാർ മോഹൻലാൽ ഒരേ ദിവസം രണ്ടു ചിത്രങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണ്.

സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ, ആശിർവാദ് ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളുടെ പൂജയാണ് ഇന്ന് കൊച്ചിയിൽ നടന്നത്.

Advertisements

ഒടിയൻ, ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.

നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, വെള്ളിമൂങ്ങ, ചാർലി തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവർത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ഇട്ടിമാണി.

ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാർ സംവിധാനം ചെയ്ത കനലിനു ശേഷം ഹണി റോസ് വീണ്ടും മോഹൻലാലിന്റെ നായികയാവുകയാണ് ഇട്ടിമാണിയിൽ.

ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ട്. ശക്തമായൊരു കഥാപാത്രമായി രാധിക ശരത്കുമാറും ചിത്രത്തിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമായ ബിഗ് ബ്രദറാണ് ഇന്ന് തുടക്കം കുറിച്ച മറ്റൊരു ചിത്രം.

ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

ബിഗ് ബ്രദറി’ന്റെ മറ്റു വിശേഷങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മോഹൻലാൽ സിദ്ദിഖ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദർ.

1992 ഇൽ റിലീസ് ചെയ്ത സിദ്ദിഖ് ലാൽ മോഹൻലാൽ ചിത്രമായ വിയറ്റ്‌നാം കോളനി ആണ് ഇവരുടെ ആദ്യത്തെ ചിത്രം. ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു.

Advertisement