പ്രണയത്തിന്റെ 20 വർഷങ്ങൾ പിന്നിട്ട് പത്തൊമ്പതാം വിവാഹവാർഷികം ആഘോഷിച്ച് തല അജിത്തും ശാലിനിയും

50

മലയാളികളുടെ പ്രിയനായിക ശാലിനിയുടെയും തമിഴകത്തിന്റെ സ്വന്തം തല അജിത്തിന്റെയും 19ാം വിവാഹ വാർഷികമാണ് ഇന്ന്.

മലയാളികൾക്ക് അജിത് ഒരു സൂപ്പർ താരം മാത്രമല്ല, ചെറുപ്പക്കാരുടെ സ്വപ്നമായിരുന്ന, അവരേറെ സ്‌നേഹിച്ച, പ്രിയനായിക ശാലിനിയെ പ്രണയിച്ചു സ്വന്തമാക്കിയ ആൾ കൂടിയാണ്.

Advertisements

സിനിമാ ജീവിതത്തിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് ആരാധകരുടെ ഹൃദയം തകർത്തു കൊണ്ട് ശാലിനി അജിത്തുമായുള്ള കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്.

അതിനു ശേഷം സിനിമയിൽ നിന്നും മാറി, അജിത്തിന്റെ വളർച്ചയിൽ പിന്തുണയ്ക്കുന്ന നല്ല ഭാര്യയും അനൗഷ്‌കയുടെയും ആദ്വികിന്റെയും അമ്മയുമായി കുടുംബജീവിതം നയിക്കുകയാണ് ശാലിനി.

പല വഴിക്ക് ഒഴുകിക്കൊണ്ടിരുന്ന ഒരു നദി പോലെയായിരുന്നു എൻറെ ജീവിതം. പല പാറകളിലും തട്ടിത്തടഞ്ഞ്, പല ഭാരങ്ങളും ചുമലിലേറ്റി ഒടുവിൽ ഞാൻ ചെന്ന് ചേർന്ന ഒരു കടലാണ് ശാലിനി.

എന്നെ ശാന്തനാക്കാനും എന്റെ ജീവിതത്തിന് ദിശാബോധം നൽകാനും ഈ ബന്ധത്തിന് കഴിയുന്നു എന്നാണ് ശാലിനിയുമായുള്ള പ്രണയത്തെ അജിത്ത് വിശേഷിപ്പിക്കുന്നത്.

ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അജിത്തിന്റെ വാക്കുകൾ. അമർക്കളം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലാവുന്നത്.

നായികയായിരുന്ന ശാലിനിയുടെ നേർക്ക് കത്തി വീശുന്ന ഒരു ഷോട്ടിൽ, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്.

മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്‌നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.

1999 ൽ ‘അമർക്കള’ത്തിൽ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തിയത് 2000 ഏപ്രിൽ മാസത്തിലാണ്. ബാലതാരമായി സിനിമയിൽ എത്തി നായികയായ വളർന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു.

അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതൽ ഇഷ്ടം.’ എന്നാണ് മുഴുവൻ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ൽ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകൾ.

സിനിമ വിട്ടതിൽ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാൻ പറ്റുന്ന ഒരാളല്ല ഞാൻ. ജീവിതത്തിൽ എന്തിനാണ് മുൻഗണന നൽകേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോൾ എനിക്ക് സമാധാനമുണ്ട്.

Advertisement