ഇത് പോലെ പ്രോഗ്രസ്സീവ് ആയ ഒരാളെ കിട്ടിയതാണ് എന്റെ ഭാഗ്യമെന്ന് സയേഷ; ഞാൻ എന്റെ ഭാര്യയോട് ജോലിക്ക് പോകണ്ട എന്ന് പറഞ്ഞിട്ടില്ല എന്ന് ആര്യ; താരദമ്പതികൾക്ക് പറയാനുള്ളത് ഇങ്ങനെ

185

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ആര്യ. തമിഴ് സിനിമകളിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടെതെങ്കിലും കാസർഗോഡ് സ്വദേശിയായ മലയാളിയാണ് ആര്യ. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നതിനിടയിൽ താരം തന്റെ ജംഷാദ് എന്ന പേര് മാറ്റി ആര്യ എന്നാക്കുകയായിരുന്നു. നടിയായ സയേഷയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവർക്കും ഒരു മകളുണ്ട്.

സർപ്പട്ടൈ എന്ന സിനിമയാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. സിനിമക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ ഭാര്യയായ സയേഷയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ ഭാര്യയോട് ഞാൻ ജോലിക്ക് പോകണ്ട എന്ന് പറഞ്ഞിട്ടില്ല എന്നാണ് താരം പറയുന്നത്. വിവാഹം നീട്ടി വെക്കാം, നീ ജോലിയിൽ ശ്രദ്ധിച്ചോളു എന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു എന്നാണ് താരം പറയുന്നത്.

Advertisements

Also Read
സ്‌ക്രീനിൽ കാണുന്നവർക്ക് ഞങ്ങൾ നല്ല ജോഡികളായി തോന്നും, പക്ഷേ ഒരു ദാമ്പത്യത്തിലേക്ക് വന്നാൽ ഞങ്ങൾ തമ്മിൽ ചേരുകയേ ഇല്ല ; തുറന്ന് പറഞ്ഞ് അർണവ്

പത്ത് തലൈ എന്ന ചിമ്പു ചിത്രത്തിൽ സയേഷ ഈയടുത്ത് ഐറ്റം ഡാൻസ് ചെയ്തിരുന്നു. വിവാഹം മാറ്റി വെക്കാം എന്ന് പറഞ്ഞപ്പോൾ അത് വേണ്ട കല്യാണം കഴിക്കാം എന്ന് അവളാണ് പറഞ്ഞത്. അവളുടെ ജോലി നിറുത്തുമോ എന്ന ചോദ്യമൊന്നും ഇതുവരെയും വന്നിട്ടില്ല. അവൾക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യം ഡാൻസ് ആണ്. അതുകൊണ്ടാണ് അവൾ ഡാൻസ് ചെയ്തത്. അതേസമയം ഡാൻസ് ചെയ്യാൻ ആര്യ നല്കുന്ന സപ്പോർട്ടിനെ കുറിച്ച് നേരത്തെ തന്നെ സയേഷ സംസാരിച്ചിരുന്നു.

അന്ന് താരം പറഞ്ഞത് ഇങ്ങനെ; ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാവുമെന്ന് പറയാറുണ്ട്. ഇവിടെ ഞാനെന്ന സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷനുണ്ട്. ആര്യയില്ലാതെ എനിക്ക് ആ ഗാനം ചെയ്യാൻ പറ്റില്ലായിരുന്നു. ഗാന രംഗത്തേക്ക് ഒരാളെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ സയേഷ വർക്ക് ചെയ്യുന്നുണ്ട്, അവളോട് ചോദിച്ചു നോക്കാനാണ് ആര്യ പറഞ്ഞത്. ഇത്രയും പ്രോഗ്രസ്സീവായ ഒരാളെ ലഭിച്ചത് എന്റെ ഭാഗ്യമാണെന്നാണ് അന്ന് സയേഷ പറഞ്ഞത്.

Also Read
സിനിമ അവിടെ നിൽക്കട്ടെ, പുതിയ ബിസിനസ്സിലേക്ക് കാലെടുത്തു വെച്ച് നയൻതാര ; സിനിമകൾ ഒ ടി ടിയിൽ ഇറങ്ങുന്ന കാലത്ത് തന്നെ ഇത് വേണോ എന്ന് ആരാധകർ

തമിഴ്‌നാട്ടിലാണ് ആര്യ കുടുംബസമേതം താമസിക്കുന്നത്. മോഡലിംഗിൽ നിന്നുമാണ് താരം സിനിമയിൽ എത്തിയത്. കളേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത് ഒരു റിയാലിറ്റി ഷോയിലൂടെ ആര്യ വിവാദങ്ങളിൽ പെട്ടിരുന്നു. ആര്യയുടെ പരിണയം എന്ന രീതിയിൽ പ്രചരിച്ച റിയാലിറ്റി ഷോയിൽ മലയാളികൾ അടക്കം നിരവധി പേരാണ് പങ്കെടുത്തത്. മൂന്ന് പേരാണ് ഫൈനലിസ്റ്റുകളായി വന്നത്. അതിൽ നിന്ന് ആരെയും താരം തിരഞ്ഞെടുത്തിരുന്നില്ല. തനിക്ക് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് അന്ന് താരം പറഞ്ഞത്.

Advertisement