സിനിമ അവിടെ നിൽക്കട്ടെ, പുതിയ ബിസിനസ്സിലേക്ക് കാലെടുത്തു വെച്ച് നയൻതാര ; സിനിമകൾ ഒ ടി ടിയിൽ ഇറങ്ങുന്ന കാലത്ത് തന്നെ ഇത് വേണോ എന്ന് ആരാധകർ

163

മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നയൻതാര. ടെലിവിഷൻ അവതാരകയായി വന്ന താരം അവിടെ നിന്നാണ് നടിയായി മാറുന്നത്. തന്റെ കഠിന പ്രയത്‌നം കൊണ്ട് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആകാൻ അവർക്ക് സാധിച്ചു. തന്റെ കരിയറിന്റെ തുടക്ക കാലത്ത് ഒട്ടനവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും പിന്നീട് അർഹമായ അംഗീകാരങ്ങൾ നയൻതാരയെ തേടി വന്നു.

ഇപ്പോഴിതാ സിനിമക്ക് പുറമെ പുതിയ ബിസിനസിലേകക് ചുവട് വെക്കുകയാണ് നയൻതാര. തിയറ്റർ ബിസിനസിലേക്കാണ് നടി കടന്ന് വന്നിരിക്കുന്നത്. നോർത്ത് ചെെൈന്നയിലെ അ?ഗസ്ത്യ തിയറ്റർ നടി വിലയ്ക്ക് വാങ്ങി. ഇവിടെ നൂതന സൗകര്യങ്ങളോടെയുള്ള മൾട്ടിപ്ലക്‌സ് തിയറ്റർ പണിയാനാണ് നടിയുടെ തീരുമാനമത്രെ. 56 വർഷം പഴക്കമുള്ള തിയറ്റർ അടുത്തിടെയാണ് പൂട്ടിയത്

Advertisements

Also Read
ആദായ നികുതിക്കാർ റെയ്ഡിനെത്തിയപ്പോൾ ബാത്ത് ടവൽ മാത്രം എടുത്ത് വാതിൽ തുറന്ന ഷാഹിദ് : സത്യത്തിൽ അന്ന് സംഭവിച്ചത് എന്താണെന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

നേരത്തെ ചില നടൻമാരും തിയറ്ററുടമകളായിട്ടുണ്ട്. സിനിമകൾക്ക് ജനങ്ങൾ തിയറ്ററിലേക്ക് വരാത്ത സാഹചര്യമാണ് ഇന്ന് മിക്ക ഭാഷകളിലും. ഒടിടിയുടെ കടന്ന് വരവും ഇതിന് കാരണമാണ്. സാമ്പത്തിക നഷ്ടത്തിലാണെന്നാണ് തിയറ്ററുടമകൾ പറയുന്നത്. ഇതിനിടെയാണ് നടി തിയറ്റർ ബിസിനസിലേക്ക് കടക്കുന്നത്

റിയൽ എസ്റ്റേറ്റിന് പുറമെ ലിപ്ബാം എന്ന കമ്പനിയുടെ ഉടമസ്ഥതയിൽ നയൻസിന് പങ്കാളിത്തമുണ്ട്. മറ്റ് പല കമ്പനികളിലും നടിക്ക് നിക്ഷേപവുമുണ്ട്. റൗഡി പിക്‌ചേർസ് എന്ന പ്രൊഡക്ഷൻ കമ്പനിയും നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേശ് ശിവനും നടത്തുന്നു. 100 കോടിയോളം വിലമതിപ്പുള്ള പ്രോപ്പർട്ടികൾ നയൻതാരയ്ക്കുണ്ട്.

Also Read
ഇവിടുത്തെ സംവിധായകൻ ആണ് എന്നെ മറന്നത് ; അവളുമായി എനിക്കുള്ളത് ലവ് ഹേറ്റ് റിലേഷൻഷിപ് ആണ്

സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള നടി ആഡംബര ജീവിതമാണ് നയിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഒരു സിനിമയ്ക്ക് നടി ഈടാക്കുന്ന പ്രതിഫലം. വരാനിരിക്കുന്ന ജയം രവി ചിത്രത്തിൽ പ്രതിഫലം വീണ്ടും ഉയർത്തി പത്ത് കോടിയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ?ഗോൾഡാണ് മലയാളത്തിൽ നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങി സിനിമ

Advertisement