ബഡായി ബംഗ്ലാവിൽ ആര്യയായി എത്തിയതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടു; ഏറെ വിഷമിച്ചിരുന്നു; ആര്യ ബാബു

260

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയായി മാറിയ താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

പിന്നീട് ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെ നടിക്ക് ആരാധകർ ഏറെയായി. ഈ ഷോയുലൂടെ ആണ് താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്ത് അറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയാണ് ആര്യ.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പലപ്പോഴും ആര്യ തുറന്ന് പറയാറുണ്ട്. തന്റെ പ്രണയം തകർന്നതും വിഷാദത്തിൽ ആയതിനെ കുറിച്ചുമൊക്കെ ആര്യ പറഞ്ഞിരുന്നു.

ALSO READ- എന്നെ സഹിക്കുന്നതാണ് ഏറ്റവും വലിയ ക്വാളിറ്റി; വായിക്കുകയും, ആരും അറിയാതെ എഴുതുകയും ചെയ്യുന്ന ആളാണ് സുലു; ഭാര്യയെ കുറിച്ച് മമ്മൂട്ടി

അതേസമയം, താൻ ബഡായി ബംഗ്ലാവിൽ പക്വതയില്ലാത്ത കഥാപാത്രം ചെയ്തതിന്റെ പേരിൽ പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുകയാണ് ആര്യ. തുടക്കത്തിൽ ബഡായി ബംഗ്ലാവിൽ അഭിനയിച്ചാൽ പിന്നീട് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് താൻ ചിന്തിച്ചിരുന്നില്ലെന്നും എന്നാൽ കുറേ സംവിധായകർ അതിൽ അഭിനയിച്ചതിന്റെ പേരിൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ആര്യ വെളിപ്പെടുത്തുകയാണ്.

അന്നൊക്കെ തനിക്ക് അതിൽ വലിയ വിഷമം ഉണ്ടായെന്നും ആര്യ മൂവി മാൻ ബ്രോഡ് കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബഡായി ബംഗ്ലാവ് കമ്മിറ്റ് ചെയ്യുമ്പോൾ അതിൽ അഭിനയിച്ചാൽ പിന്നീട് സിനിമയിൽ ചാൻസ് കിട്ടില്ല എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. നമുക്ക് കിട്ടിയ ഒരു ചാൻസ് ആണെന്ന് മാത്രമെ കരുതിയിട്ടുള്ളു. അതുകൊണ്ട് അത് കമ്മിറ്റ് ചെയ്യുന്നു. പ്രോഗ്രാം ചെയ്യുന്നു.

പൊട്ടിയായിട്ടുള്ളൊരു ഭാര്യ എന്നത് പൂർണമായും സ്‌ക്രിപ്റ്റഡ് ക്യാരക്ടറാണ്. അതുകൊണ്ട് തന്നെ അതിനോടുള്ള ഇഷ്ട കൂടുതൽ കൊണ്ടാണ് ആ കഥാപാത്രം ചെയ്തത്.പിന്നീട് ആ ക്യാരക്ടറിനോട് എനിക്ക് തന്നെ ഒരു ഇഷ്ടം വന്ന് തുടങ്ങി.

ALSO READ- വേറെ ഏതൊരു ആക്ടർ എതിന് വന്നാലും ജഗതി സ്‌കോർ ചെയ്യും, പക്ഷേ ലാൽ സാർ വന്നാൽ മാത്രം കളിമാറും, പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ

അന്നൊന്നും ബഡായി ബംഗ്ലാവിൽ അഭിനയിക്കുന്നത് കൊണ്ട് ഞാൻ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. പക്ഷെ എനിക്ക് തോന്നുന്നത് ആ ക്യാരക്ടർ ചെയ്തത് കൊണ്ട് പലരും എന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നാണെന്നും ആര്യ പറഞ്ഞു.

ആ പടത്തിൽ ആര്യയെ ആദ്യം കാസ്റ്റ് ചെയ്തതാണ്, പക്ഷെ ഈ ബഡായി ബംഗ്ലാവിൽ കോമഡി ചെയ്യുന്ന പെണ്ണല്ലെയെന്ന് പറഞ്ഞിട്ട് അതിൽ നിന്നൊക്കെ റിമൂവ് ചെയ്തുവെന്ന് എന്റെ കോമൺ ഫ്രണ്ട്സ് കുറേപേര് പറഞ്ഞിട്ടുണ്ട്. ഞാൻ തന്നെ കേട്ടിട്ടുണ്ട് അങ്ങനെ ചില കാര്യങ്ങൾ.

അപ്പോഴൊക്കെ എനിക്ക് ചെറിയ വിഷമം തോന്നിയിട്ടുണ്ട്. അയ്യോ ഞാൻ ടൈപ്പ്കാസ്റ്റായി പോയോ എന്നൊരു ചിന്ത വന്നിട്ടുണ്ട്. അതിനെനിക്ക് വിഷമം ആയിരുന്നെന്നും താരം വെളിപ്പെടുത്തി.

Advertisement