എന്നെ സഹിക്കുന്നതാണ് ഏറ്റവും വലിയ ക്വാളിറ്റി; വായിക്കുകയും, ആരും അറിയാതെ എഴുതുകയും ചെയ്യുന്ന ആളാണ് സുലു; ഭാര്യയെ കുറിച്ച് മമ്മൂട്ടി

463

ലോകം മുഴുവൻ ആരാധകരുള്ള മലയാളത്തിന്റെ സൂപ്പർ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ എത്തി 50 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും നിരന്തരം സൂപ്പർഹിറ്റുകൾ സമ്മാനിക്കുകയാണ് അദ്ദേഹം മലയാളികൾക്ക്.

അതേ സമയം ബാപ്പ ആയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് മുമ്പ് ഒരിക്കൽ മമ്മൂട്ടി തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. തന്നെ ഇന്ന് മറ്റുള്ളവർ ഇത്രയും ബഹുമാനിക്കുന്ന ഒരു പദവിയിൽ എത്തിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ സ്‌നേഹവും പ്രോത്സാഹനവും പരിശ്രമവും ഉണ്ടെന്ന് മമ്മൂട്ടി പറയുന്നു. എല്ലാ മക്കൾക്കും അവരവരുടെ അച്ഛനാകും ഹീറോ. എന്റെ മകന്റെ ഹീറോ ഞാൻ ആണ്. എന്റെ ഉപ്പ ആയിരുന്നു എന്റെ ഹീറോ എന്നും മമ്മൂക്ക പറയുകയാണ്.

Advertisements

കൂടാതെ ഭാര്യ സുൽഫത്തിനെ കുറിച്ചും മമ്മൂട്ടി വാചാലനാകുന്നുണ്ട്. തന്റെ ബെസ്റ്റ് ഫ്രണ്ടാണ് തന്റെ ഭാര്യ. നമുക്ക് കാര്യങ്ങൾ തുറന്നു പറയാൻ പറ്റുന്ന ആളാണ്. കാര്യങ്ങളെ നമ്മൾ കാണുന്ന പോലെയോ അല്ലെങ്കിൽ അതിനേക്കാളും മൂല്യത്തോടെ കാണുന്ന ആളാണ്. അതൊക്കെ ഒരു കോൺട്രിബ്യുഷന് അല്ല, പക്ഷെ അങ്ങനെ ഒരാൾ ആണ് സുലുവെന്നാണ് മമ്മൂട്ടി പറയുന്നത്.

ALSO READ- വേറെ ഏതൊരു ആക്ടർ എതിന് വന്നാലും ജഗതി സ്‌കോർ ചെയ്യും, പക്ഷേ ലാൽ സാർ വന്നാൽ മാത്രം കളിമാറും, പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ

എന്ത് കാര്യങ്ങളും തനിക്ക് ഓപ്പണായി പറയാൻ ആകുന്ന വ്യക്തി ആണ് സുലു എന്നും മമ്മൂക്ക പറയുന്നു. ക്യാമറയ്ക്ക് മുന്നിൽ വരികയോ കുടുംബവിശേഷങ്ങൾ പറയുകയോ ഒന്നും ചെയ്യാത്ത സുലു തന്നെ എല്ലാ കാര്യങ്ങളിലും പിന്തുണച്ചിട്ടുള്ളതെന്ന് പറയുകയാണ് താരം.

അത്യാവശ്യം ചൂട് ആകുന്ന, പരുക്കത്തരമുള്ള ആളാണ് ഞാൻ വീട്ടിലും. നിങ്ങൾ എന്നെ കുറിച്ച് കേട്ടിട്ടുള്ള ആള് തന്നെയാണ് വീട്ടിലും. അതൊക്കെ സുലു സഹിക്കുന്നത് തന്നെ വലിയ കാര്യമെന്നാണ് മമ്മൂട്ടി പറയുന്നത്.

സിനിമ തിരക്കുകൾ മൂലം പലപ്പോഴും വീട്ടിൽ ഉണ്ടാകാറില്ല, പലപ്പോഴും അകന്നു നിൽക്കാറുണ്ട്. ഇപ്പോഴൊക്കെ പിന്നെ കുറേക്കൂടി അഡ്ജസ്റ്റ്‌ചെയ്തു. ഇതൊക്കെയാണ് അവളുടെ ഏറ്റവും വലിയ ക്വാളിറ്റികൾ. നല്ല സിനിമ ഇഷ്ടപെടുന്ന ആളാണ്. വായിക്കുകയും, ആരും അറിയാതെ എഴുതുകയും ചെയ്യുന്ന ആളാണ് സുലുവെന്നാണ് മമ്മൂട്ടി കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ALSO READ- എന്റെ ശരീര ഭാഗങ്ങളിലേക്ക് തന്നെയാണ് എല്ലാവരും തുറിച്ച് നോക്കുന്നത്: നടി സോനാക്ഷി സിൻഹ പറയുന്നത് കേട്ടോ

വക്കീൽ പണി ചെയ്യുമ്പോൾ പോലും വക്കീൽ പണി ചെയ്യണം എന്ന് ഓർത്തിട്ടുള്ള ആളല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ഒരു എട്ടൊൻപത് വയസ്സ് ആയപ്പോൾ മുതൽ സിനിമ വേണം എന്ന് മനസ്സിൽ ഉറപ്പിച്ച ആളായിരുന്നു ഞാൻ. വക്കീൽ പണി വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ചെയ്യുകയായിരുന്നു. സിനിമയിൽ നമ്മൾ എപ്പോഴും സെക്യു്വർ ആകണം എന്നില്ലാത്തതുകൊണ്ട് സേഫ് ആയിരിക്കാൻ വേണ്ടി അണിഞ്ഞ കുപ്പായമാണെന്നും താരം വിശദികരിക്കുന്നു. എപ്പോൾ വേണമെങ്കിലും ഇട്ടിട്ട് പോരാം എന്ന രീതിയിൽ ആണ് ആ ജോലി നോക്കിയതെന്നും മമ്മൂട്ടി പറയുന്നു.

പെട്ടെന്ന് ദേഷ്യം വരുന്ന ആളാണോ സാർ എന്ന ചോദ്യത്തിന്, അങ്ങനെ ഒരാൾ ഒന്നുമല്ല. ദേഷ്യപെടുത്തിയാൽ ആർക്കാണ് ദേഷ്യം വരാത്തത് എന്നും മമ്മുക്ക ചോദിക്കുകയാണ്.

Advertisement