അദ്ദേഹം കുറ്റവാളിയായത് എങ്ങനെ, ഭാര്യ മരിച്ച വിഷമത്തില്‍ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങള്‍ ക്രൂശിക്കുന്നു, അദ്ദേഹവും ഇവിടെ ജീവിച്ചു പോവട്ടെ, കുറിപ്പുമായി ആര്യന്‍ നിഷാദ്

135

പ്രമുഖ മിമിക്രി കലാകാരനും ബിഗ്‌സ്‌ക്രീന്‍ മിനി സ്‌ക്രീന്‍ താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മ ര ിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല.

പത്തനംതിട്ട മല്ലശേരി സ്വദേശിയായ നിഷയെയാണ് വീട്ടില്‍ തൂ ങ്ങി മ രി ച്ച നിലയില്‍ കണ്ടെത്തിയത്. 38 വയസായിരുന്നു നിഷയ്ക്ക്. ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ നിഷയുടെ പിതാവ് ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

Advertisements

സാധാരണ ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ മാത്രമാണ് ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നതെന്നും മറ്റ് പരാതികളൊന്നും ഇല്ലെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ ഉല്ലാസ് വിദേശത്തായിരുന്ന സമയത്തായിരുന്നു ഇളയ മകന്റെ പിറന്നാള്‍. താരം നാട്ടില്‍ തിരിച്ചു വരുന്നതിനു മുന്‍പ് ഭാര്യ മകന്റെ പിറന്നാള്‍ ആഘോഷം നടത്തിയതിനെ തുടര്‍ന്ന് ഉല്ലാസും ഭാര്യയും തമ്മില്‍ ചെറിയ വഴക്കുണ്ടായിരുന്നു.

Also Read: എന്തുകൊണ്ട് ദുല്‍ഖറിനെ 25ാമത്തെ വയസ്സില്‍ വിവാഹം കഴിപ്പിച്ചു, മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

ഈതര്‍ക്കം അല്‍പം കടുത്തിരുന്നു. അതേസമയം, ബന്ധുക്കളുടെ മുന്‍പില്‍ വച്ച് തന്നെ ഉല്ലാസ് നാണകെടുത്തി എന്ന ചിന്ത വന്നതാകാം നിഷയുടെ ആ ത്മ ഹ ത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ഭാര്യയുടെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഉല്ലാസ്.

നിഷയുടെ മരണവുമായി ബന്ധപ്പെട്ട് കടുത്ത സൈബര്‍ ആക്രമണമാണ് ഉല്ലാസിന് നേരയുണ്ടായത്. ഇതില്‍ പ്രതികരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹ്രസ്വ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ആര്യന്‍ നിഷാദ്. നഷ്ടപ്പെട്ടവന്റെ വേദന നഷ്ടപ്പെട്ടവന് മാത്രമേ അറിയുള്ളൂവെന്നും ഒരാളെ കുറ്റവാളിയാക്കിയിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടാനാണ് എന്നും ആര്യന്‍ ചോദിക്കുന്നു.

Also Read: പേര് പറയാതെ നയൻതാരയെ വിമർശിച്ച് മാളവിക മോഹൻ ; കിടിലൻ മറുപടി നൽകി നയൻതാരയും

ആര്യന്‍ നിഷാദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഒരാളെ കുറ്റവാളിയാക്കിയിട്ട് നിങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉള്ളത്….’അവനെ പിടിച്ച് രണ്ട് പൊട്ടിച്ചാല്‍ സത്യം പുറത്തു വരും… അവന്‍ കുടിയനാണ്… അവന് അവിഹിതമുണ്ട്, കലാഫീല്‍ഡല്ലേ ഇതല്ല ഇതിനപ്പുറവും ഉണ്ടാവും…’ഇന്നലെ ഉല്ലാസ് ചേട്ടന്റെ ഭാര്യ മരിച്ചതു മുതല്‍ സോഷ്യല്‍ മീഡിയ ഓണ്‍ലൈന്‍ ചാനലുകളും, കുറെ സധാചാര ജഡ്ജികളും ഇദ്ദേഹത്തെ മനപ്പൂര്‍വ്വം കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നു, നഷ്ടപ്പെട്ടതിന്റെ വേദന നഷ്ടമായവന് മാത്രം സ്വന്തം….

മരണത്തില്‍ അവരുടെ കുടുംബത്തിന് ദുരൂഹത തോന്നിയിട്ടില്ല…ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല…പിന്നെ നിങ്ങള്‍ക്ക് മാത്രം ഇദ്ദേഹം കുറ്റവാളിയായത് എങ്ങനെ…?ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് റീച്ച് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയുള്ള വാര്‍ത്തകള്‍ പടച്ചു വിടുന്നവരും, അതു കണ്ട് സ്വയം ന്യായാധിപരാകുന്ന സോഷ്യല്‍ മീഡിയ ജഡ്ജികളും ഒന്ന് മനസിലാക്കുക ഇദ്ദേഹവും ഒരു മനുഷ്യനാണ്… ഇദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ ഒരു പക്ഷേ നിങ്ങള്‍ക്ക് ഉന്മാദ ലഹരിയായിരിക്കും..

എല്ലാം നേരില്‍ കണ്ട പോലെ പ്രതികരിക്കുന്ന നിങ്ങള്‍ക്ക് സത്യാവസ്ഥ അറിയാതെ ആരുടെമേലില്‍ വേണേലും കുറ്റം ചാര്‍ത്താനുള്ള ഇടമാണോ സോഷ്യല്‍ മീഡിയ…ഭാര്യ മരിച്ച വിഷമത്തില്‍ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങള്‍ ക്രൂശിക്കുന്നു..

അതില്‍ നിന്ന് എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്..നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും ഒരു മനുഷ്യനല്ലേ, വിഷമം സങ്കടം അത് അദ്ദേഹത്തിനുമുണ്ടാവില്ലേ…..അദ്ദേഹവും ഇവിടെ ജീവിച്ചു പോവട്ടെ …..ഉല്ലാസ് ചേട്ടന്‍ അനുഭവിക്കുന്ന വേദനയില്‍ ഞാനും പങ്ക് ചേരുന്നു…

Advertisement