പേര് പറയാതെ നയൻതാരയെ വിമർശിച്ച് മാളവിക മോഹൻ ; കിടിലൻ മറുപടി നൽകി നയൻതാരയും

351

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻ‌താര. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി അധികം വൈകാതെ തന്നെ തെന്നിന്ത്യയുടെ ഹരമായി മാറുകയായിരുന്നു. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നയൻ‌താര അഭിനയിച്ച ഗോൾഡ് ഈ അടുത്താണ് തിയറ്ററിൽ റിലീസ് ആയത്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല നിരവധി വിമർശനങ്ങളും കേൾക്കേണ്ടതായി വന്നു.

പൊതുവെ അധികം മാധ്യമങ്ങളിൽ വരാത്ത താ രമാണ് നയൻ‌താര. എന്നാലിപ്പോഴിതാ താരം നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതും തന്നെ കളിയാക്കിയ മാളവിക മോഹനൻ ഉള്ള മറുപടി.മാളവിക ഒരിക്കൽ നയൻതാരയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് : ഞാൻ അടുത്തിടെ കണ്ടതാണ് ഒരു സൂപ്പർ നായിക ഒരു ആശുപത്രി രംഗത്തിൽ ഭയങ്കര മേക്കപ്പൊക്കെയിട്ട്. കണ്ണിൽ ഐ ലൈനർ ഇട്ട്, മുടിയൊക്കെ സ്റ്റൈൽ ചെയ്ത്, ലിപ് സ്റ്റിക്ക് ഒക്കെ ഇട്ട്. ഇങ്ങനെ മരിക്കാൻ കിടക്കുക ആരാണ്. എനിക്കൊന്നും മനസിലാകുന്നില്ല നമ്മൾ റിയലിസ്റ്റിക്ക് ആവണം.

Advertisements

Also Read
ഞാൻ സൂപ്പർ സ്റ്റാർ ആകാതിരുന്നത് സിദ്ദിഖ് ലാൽ കാരണം; വെളിപ്പെടുത്തലുമായി നടൻ മുകേഷ്

അതേസമയം കഴിഞ്ഞ ദിവസം നടത്തിയ അ ഭിമുഖത്തിൽ നയൻ‌താര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നയൻതാരയുടെ അഭിമുഖത്തിലെ പ്രസക്തമായ ഭാഗം ഇങ്ങനെ : ഒരു അഭിമുഖത്തിൽ മറ്റൊരു നടി, എന്റെ പേര് പറഞ്ഞില്ല, പക്ഷെ ഒരു ഹോസ്പിറ്റൽ രംഗത്തിൽ അവരെ മുടിയൊക്കെ നന്നായി വെച്ച് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടു കണ്ടു. ഇതൊക്കെ ആശുപത്രി സീനിൽ എങ്ങനെ എന്നായിരുന്നു അവരുടെ ചോദ്യം,’

ഞാൻ അഭിനയിക്കുന്ന സിനിമ കൊമേർഷ്യൽ സിനിമ ആയത് കൊണ്ട് തന്നെ എന്റെ സംവിധായകൻ പറഞ്ഞത് മേക്കപ്പ് കളയണ്ട ആവശ്യമെന്നും ഇല്ലെന്നാണ്. അവർക്ക് അങ്ങനെ ആയിരുന്നു വേണ്ടത്. എനിക്ക് മേക്കപ്പ് എന്ന് പറയുന്നത് ദൈവത്തെ പോലെയാണ്. ദിവസവും തൊട്ടു തൊഴുതാണ് ഞാൻ മേക്കപ്പ് ഇടാറുള്ളത്. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് മേക്കപ്പ്. ഞാൻ കണ്മഷിയാണ് മേക്കപ്പിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്.

Also Read
നടി മീര നന്ദനെതിരെ കേട്ടാൽ അറക്കുന്ന വാക്കുമായി സോഷ്യൽ മീഡിയ ; അടിയിൽ പാന്റ് ഇടണമെന്ന് ഉപദേശവും.

അശ്വിൻ ശരവണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കണക്റ്റാണ് നയൻതാരയുടേതായി തമിഴിൽ പുറത്തിറങ്ങിയ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നയൻതാര കഴിഞ്ഞ ദിവസം ഒരു അഭിമുഖം നൽകിയിരുന്നു.വിഘ്‍നേശ് ശിവന്റേയും നയൻതാരയുടേയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement