എന്തുകൊണ്ട് ദുല്‍ഖറിനെ 25ാമത്തെ വയസ്സില്‍ വിവാഹം കഴിപ്പിച്ചു, മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

11850

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: പേര് പറയാതെ നയൻതാരയെ വിമർശിച്ച് മാളവിക മോഹൻ ; കിടിലൻ മറുപടി നൽകി നയൻതാരയും

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ ഭേദിച്ചാണ് ദുല്‍ഖറിന് ആരാധകരേറുന്നത്. വളരെ ചെറുപ്പത്തിലായിരുന്നു ദുല്‍ഖറിന്റെ വിവാഹം. തന്റെ 25ാം വയസ്സിലാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ മകനെ ചെറിയ പ്രായത്തില്‍ വിവാഹം കഴിപ്പിച്ചതിന്റെ കാരണം പറയുകയാണ് മമ്മൂട്ടി.

Also Read: നടി ധന്യ ബാലകൃഷ്ണനും സംവിധായകന്‍ ബാലാജിയും അതീവ രഹസ്യമായി വിവാഹിതരായി; വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്ന് വെളിപ്പെടുത്തല്‍

ചെറുപ്രായത്തിലുള്ള വിവാഹം ഒരു വ്യക്തിയെ സംബന്ധി്ച്ചിടത്തോളം സ്ഥിരതയും ദിശാബോധവും നല്‍കും. മനുഷ്യനെ പല പാഠങ്ങളും പഠിക്കാന്‍ സഹായിക്കുമെന്നും തന്റെ ജീവിതം ഇതിന് ഉദാഹരണമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Advertisement