പലരും പറഞ്ഞു ശരീരം പ്രദര്‍ശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ അങ്ങനെ ചെയ്യുന്നതെന്ന് , വീ്ട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ എന്നു വരെ ചോദിച്ചു, അഷിക അശോകന്‍ പറയുന്നു

257

സോഷ്യല്‍മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് അഷിക അശോകന്റേത്. ടിക് ടോക്കിലൂടെ എത്തി ഇന്ന് റീല്‍സിലും യൂട്യൂബിലുമെല്ലാം താരമായി മാറിയിരിക്കുകയാണ് അഷിക അശോകന്‍.

Advertisements

ഒത്തിരി ഹ്രസ്വ ചിത്രങ്ങളിലൂം മ്യൂസിക് ആല്‍ബങ്ങളിലും അഷിക അഭിനയിച്ചിട്ടുണ്ട്. നടന്‍ സജിനൊപ്പം ചെയ്ത അഷികയുടെ ശ്രീകാന്തിന്റെ ആദ്യരാത്രി എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് മോഡലിങിലും ഏറെ സജീവമായി മാറിയിരിക്കുകയാണ് അഷിക.

Also Read: അതുവരെ കണ്ട മോഹന്‍ലാല്‍ ആയിരിക്കില്ല അപ്പോള്‍, ആളാകെ മാറിയിട്ടുണ്ടാവും, തുറന്നുപറഞ്ഞ് തൃഷ

ഇപ്പോഴിതാ അഷികയുടെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോയ്ക്ക് താഴെ വളരെ മോശം കമന്റുകളാണ് വരാറുള്ളതെന്ന് അഷിക ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തന്റെ ശരീരം പ്രദര്‍ശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് താന്‍ ഫോട്ടോകള്‍ പങ്കുവെക്കുന്നത് എന്നുവരെ പലരും പറഞ്ഞിട്ടുണ്ട്. വീട്ടില്‍ ചോദിക്കാനും പറയാനും ആളില്ലേ എന്നാണ് കൂടുതല്‍ പേരു കമന്റിലൂടെ ചോദിക്കുന്നത്. തന്റെ ഉദ്ദേശം ശരീരം കാണിക്കുക എന്നാണെന്നാണ് പലരും കരുതുന്നതെന്നും അവര്‍ക്കൊന്നും ചിന്തിക്കാനുള്ള കഴിവില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അഷിക പറയുന്നു.

Also Read: ലാലിന്റെ പുതിയ സിനിമയുടെ കഥ എന്തായിയെന്ന് മമ്മൂട്ടി, ഒന്നുമായില്ലെന്ന് രചിയിതാവ്, പിന്നെ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

അതുകൊണ്ട് അത്തരം കമന്റുകളോട് മറുപടി കൊടുക്കാറില്ലെന്നും ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാറില്ലെന്നും അഷിക പറയുന്നു. എന്റെ പ്രൊഫഷന്‍ ഇങ്ങനെയായതുകൊണ്ടാണ് പല മോഡേണ്‍ വസ്ത്രങ്ങളും ധരിക്കുന്നതെന്നും തനിക്ക് ആ വര്‍ക്ക് ചെയ്തുകൊടുക്കേണ്ടതുണ്ടെന്നും അതിനാണ് അവര്‍ തനിക്ക് പണം തരുന്നതെന്നും താരം പറയുന്നു.

Advertisement